
തേക്ക് പ്ലാന്റേഷനിലെ വാഹനങ്ങളിൽ നിന്നു ഡീസൽ മോഷണം: 2 പേർ കൂടി പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെന്മാറ ∙ തേക്ക് പ്ലാന്റേഷനിലെ വാഹനങ്ങളിൽ നിന്നു ഡീസൽ മോഷണം നടത്തിയ കേസിൽ 2 പ്രതികളെ കൂടി നെന്മാറ പൊലീസ് അറസ്റ്റ് ചെയ്തു. കയറാടി വീഴ്ലി സ്വദേശികളായ രണ്ടുപ്ലാക്കൽ ജൂഡോ ബേബി എന്ന ബേബി തോമസ് (44), മുല്ലക്കലിൽ ടിന്റുമോൻ എന്ന രജീഷ് (48) എന്നിവരാണ് അറസ്റ്റിലായത്. വടക്കാഞ്ചേരി എഴക്കാട് കൊട്ടാരത്തിൽ വീട്ടിൽ സാബുവിന്റെ പരാതിയിലാണു കേസ്. അയിലൂർ മൈലാടുംപരുതയിലെ തേക്ക് പ്ലാന്റേഷന്റെ ആവശ്യത്തിനായി വാടകയ്ക്കും സ്വന്തമായും ഉണ്ടായിരുന്ന 5 വാഹനങ്ങളിൽ നിന്ന് 252 ലീറ്റർ ഡീസലാണു മോഷ്ടിച്ചത്.
രണ്ടു ടോറസ് ലോറി, ട്രാക്ടർ, ഹിറ്റാച്ചി, ജീപ്പ് എന്നിവയുടെ ഡീസൽ ടാങ്ക് തകർത്തായിരുന്നു മോഷണം. കൂടാതെ ടോറസ് വാഹനത്തിൽ സൂക്ഷിച്ച ടയർ, സ്പാനറുകൾ, ചുറ്റിക ഉൾപ്പെടെയുള്ള സാധനങ്ങളും മോഷ്ടിച്ചു. ഈ കേസിലെ പ്രതി കയറാടി പാലക്കൽ അബുമോനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സിസിടിവി പരിശോധിച്ചാണു പ്രതികളെ കണ്ടെത്തിയത്.