
മാല പൊട്ടിച്ചയാൾ അറസ്റ്റിൽ; കാൽനട യാത്രക്കാരിയുടെ മാല പൊട്ടിച്ചത് ചുണ്ണാമ്പുതറയിൽ
പാലക്കാട് ∙ നഗരത്തിൽ കാൽനട
യാത്രക്കാരിയായ സ്ത്രീയുടെ രണ്ടു പവന്റെ മാല പൊട്ടിച്ചു കടന്ന മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പരിയാരം തെക്കേപറമ്പ് എ.ഷെഫീക്കിനെ (28) ആണു നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ റിമാൻഡ് ചെയ്തു. മൂന്നിനു രാത്രി എട്ടോടെ ചുണ്ണാമ്പുതറ പാലത്തിനു സമീപത്താണു സംഭവം. സ്വകാര്യ ഹോമിയോ ആശുപത്രിയിലെ ജീവനക്കാരിയായ സ്ത്രീ ജോലി കഴിഞ്ഞു വടക്കന്തറയിലുള്ള വീട്ടിലേക്കു നടന്നുപോകുകയായിരുന്നു.
പിന്തുടർന്നെത്തിയ ഷെഫീക്ക് ഇവരുടെ മാല പൊട്ടിച്ച് ഓടി. സ്ത്രീ നിലവിളിച്ചതോടെ നാട്ടുകാർ പിന്നാലെ ഓടിയെങ്കിലും ഊടുവഴികളിലൂടെ ഓടി മോഷ്ടാവ് കടന്നു.
ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ പുലർച്ചെ ആറോടെ ഒലവക്കോടെ റെയിൽവേ സ്റ്റേഷനു സമീപത്തു നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽ നിന്നു മാല കണ്ടെടുത്തു.
പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ പഴക്കടയിൽ തൊഴിലാളിയാണ് ഷെഫീക്ക്. സർക്കിൾ ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാൽ, എസ്ഐ എം.അജാസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]