പാലക്കാട് ∙ ബിപിഎൽ സ്ഥാപക ചെയർമാനും പ്രമുഖ വ്യവസായിയുമായിരുന്ന പരേതനായ ടി.പി.ജി.നമ്പ്യാരുടെ ഓർമകളുമായി മുൻ ജീവനക്കാരുടെ സംഗമം പാലക്കാട് നടത്തി.
‘ദി ബ്രാൻഡ് പീപ്പിൾ ലവ്’ എന്ന വിശേഷണം ബിപിഎൽ സ്വന്തമാക്കിയത് ഗുണമേന്മയിലുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനം മൂലമാണെന്നു സംഗമത്തിൽ പറഞ്ഞു. മുതിർന്ന ജീവനക്കാരനായ പി.വി.രവീന്ദ്രനെ ചടങ്ങിൽ ആദരിച്ചു.
മുൻ ജീവനക്കാരനായ വി.രാജൻ കോക്കൂരി രചിച്ച ‘ബോൺ ടു ഡ്രീം’ പുസ്തകത്തിന്റെ പതിപ്പുകൾ വിതരണം ചെയ്തു.
എം.വി.കുമാർദാസ് മേനോൻ, സേതുമാധവൻ, ഉണ്ണിക്കൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു. പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള മുൻ സഹപ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

