
വാണിയംകുളം–കോതകുറുശ്ശി റോഡിലെ ബൈക്ക് അപകടം:‘വില്ലൻ’ വാഹനത്തെക്കുറിച്ചു നിർണായക സൂചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഒറ്റപ്പാലം∙ വാണിയംകുളം–കോതകുറുശ്ശി റോഡിൽ ബൈക്ക് യാത്രക്കാരന്റെ ദാരുണ മരണത്തിലേക്കു നയിച്ച അപകടത്തിലെ ‘വില്ലൻ’ വാഹനത്തെക്കുറിച്ചു പൊലീസിനു നിർണായക സൂചന ലഭിച്ചു. അജ്ഞാത വാഹനം ലോറിയാണെന്നാണു കണ്ടെത്തൽ.ബൈക്ക് യാത്രക്കാരൻ പത്തംകുളം കരിയാട്ടിൽ രഞ്ജിത് (32) മരിച്ച കേസിലാണ് അന്വേഷണം. അപകടം നടന്ന സമയം പരിഗണിച്ചു നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം ലോറിയാണെന്നു തിരിച്ചറിഞ്ഞെങ്കിലും റജിസ്ട്രേഷൻ നമ്പർ വ്യക്തമായിട്ടില്ല.
ചെറുതുരുത്തി പാലം മുതൽ അപകടം നടന്ന സ്ഥലം വരെയുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും ഒന്നിൽ പോലും നമ്പർ വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. ഇരുവശങ്ങളിലും നീല ലൈറ്റുകളുള്ള ലോറിയാണിതെന്നാണു കണ്ടെത്തൽ. വിവരം ലഭിക്കുന്നവർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നു പൊലീസ് അറിയിച്ചു.വാണിയംകുളം–കോതകുറുശ്ശി റോഡിൽ കഴിഞ്ഞ 22ന് അർധരാത്രിയായിരുന്നു അപകടം. ബൈക്കിൽ കണ്ടെത്തിയ ലോറിയുടെ പെയിന്റും അന്വേഷണത്തിൽ നിർണായകമായി. വെൽഡിങ് തൊഴിലാളിയായിരുന്നു രഞ്ജിത്ത്.