പാലക്കാട് ∙ മലമ്പുഴ ജലസേചന കനാലിന്റെ ഭാഗമായ കരിങ്കരപ്പുള്ളി പഴയ ബ്രിട്ടിഷ് പാലത്തിന്റെ വശത്തെ കെട്ടിൽ ചോർച്ച. കനാലിൽ നിന്നു വെള്ളം ചെറിയ തോതിൽ ചോർന്നു കെട്ടിലൂടെ പുഴയിലേക്കു വീഴുന്നുണ്ട്.
മുൻ വർഷങ്ങളിൽ വശത്തെ ഭിത്തിയോടു ചേർന്നു ചോർച്ചയുണ്ടായിരുന്നെങ്കിലും അതു പരിഹരിച്ചിരുന്നു. പുതിയ ഭാഗത്താണ് ഇപ്പോൾ ചോർച്ചയുള്ളത്. മലമ്പുഴ ഡാമിൽ കൃഷിക്കു ജലസേചനം സാധ്യമാക്കുന്ന ഇടതുകര കനാലിന്റെ ഭാഗമാണു കരിങ്കരപ്പുള്ളിയിലുള്ള ബ്രിട്ടിഷ് പാലം. ഇവിടെ ശോകനാശിനിപ്പുഴയ്ക്കു മുകളിലൂടെ മലമ്പുഴ കനാൽ രണ്ടായാണ് ഒഴുകുന്നത്.
ഒന്നു തുറന്ന അക്വാഡക്ട് ആണ്.
രണ്ടാമത്തേത് അടച്ചു മൂടിയതും. ഇതിനു മുകളിലൂടെ ചെറു വാഹനങ്ങൾ പോകുന്നുണ്ട്.
കണ്ണാടി അക്വാഡക്ട് എന്നാണ് ഇതിന്റെ പേര്. ചോർച്ച വലുതല്ലെങ്കിലും ആശങ്ക പരിഹരിക്കണമെന്നു കൃഷിക്കാർ ആവശ്യപ്പെട്ടു. ഏഴു പതിറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടിഷ് കനാലിൽ അറ്റകുറ്റപ്പണി അനിവാര്യമാണ്. എങ്കിലേ ഇതു നിലനിർത്താനാകൂ.
കനാൽ കാഴ്ച കാണാൻ ഒട്ടേറെ സഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. മലമ്പുഴ ഡാമിൽ നിന്നു ജലസേചനത്തിനു വെള്ളം തുറന്നുവിട്ട് ഒഴുക്കു ശക്തമാകുമ്പോൾ മാത്രമേ ചോർച്ച ശ്രദ്ധയിൽപെടൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

