വാൽപാറ ∙ കോയമ്പത്തൂർ ജില്ലയിലെ പ്രധാന അണക്കെട്ടുകളിലൊന്നായ അപ്പർ ഷോളയാർ ഡാമിന്റെ ഷട്ടറുകൾ 55 വർഷങ്ങൾക്കു ശേഷം മാറ്റി സ്ഥാപിക്കുന്നു. 30 കോടി രൂപ ചെലവിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ശനിയാഴ്ച തുടങ്ങി.
പ്രവൃത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഏഷ്യയിൽ തന്നെ ഉയരത്തിൽ രണ്ടാം സ്ഥാനമുള്ള ഈ അണക്കെട്ട് പറമ്പിക്കുളം, ആളിയാർ, തിരുമൂർത്തി എന്നീ അണക്കെട്ടുകളുടെ പ്രധാന ജലസ്രോതസ്സാണ്. അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ 1971ൽ നിർമാണം പൂർത്തീകരിച്ചതാണ്.
ഇതുവരെ ഒരു മാറ്റവും വരുത്താതെയാണു പ്രവർത്തിപ്പിച്ചത്. വാൽപാറയിൽ നിലവിൽ തണുപ്പുള്ള കാലാവസ്ഥയാണ്.
ആറുകളിലും പുഴകളിലും വെള്ളം വലിയതോതിൽ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള വെള്ളത്തിന്റെ വരവും ഗണ്യമായി കുറഞ്ഞ നിലയിലാണ്. ഇതോടെയാണ് അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും മാറ്റി നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയതെന്നു പൊതുമരാമത്ത് അധികൃതർ പറയുന്നു. ജൂണിൽ തുടങ്ങുന്ന തെക്കുകിഴക്കൻ മഴയ്ക്കു മുൻപ് നിർമാണ പ്രവർത്തനങ്ങൾ തീർക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

