പാലക്കാട് ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ താണാവ് മുതൽ ഒലവക്കോട് വരെയുള്ള ഭാഗത്ത് വീതിക്കുറവു മാത്രമല്ല പ്രശ്നം. റോഡ് തന്നെ അപകടഭീഷണിയിലാണ്. ഒലവക്കോട്ടു നിന്നു താണാവിലേക്ക് പോകുന്നിടത്ത് ഇടതുവശത്തായി റോഡരിക് ഇടിയുന്നുണ്ട്.
ഇവിടെ തൽക്കാലം മണ്ണുനിറച്ച ചാക്കുകൾ നിരത്തിയാണ് ഇടിച്ചിലും അപകടഭീഷണിയും ഒഴിവാക്കിയിട്ടുള്ളത്. അടുത്ത മഴക്കാലത്ത് വീണ്ടും മണ്ണിടിയാൻ സാധ്യതയേറെയാണ്.
ഭാരവാഹനങ്ങൾ റോഡരികിലേക്കു ചേർന്നു പോയാൽ ഭിത്തി ഇടിഞ്ഞു താഴേക്കു പതിച്ച് അപകടം ഉറപ്പ്.
ഇരുവശത്തും വൻതാഴ്ച
∙ ഒലവക്കോട്–താണാവ് റോഡിന്റെ ഇരുവശത്തും വൻ താഴ്ചയാണ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ വാഹനങ്ങൾ താഴേക്കു പതിക്കും.
ചിലയിടങ്ങളിൽ 20 അടിയിലേറെ താഴ്ചയുണ്ട്. നായ കുറുകെ ചാടിയും നിയന്ത്രണം വിട്ടും മറ്റും വാഹനങ്ങൾ ഇത്തരത്തിൽ താഴേക്കു പതിച്ചിട്ടുണ്ട്.
അത്യാഹിതവും സംഭവിച്ചിട്ടുണ്ട്. ഈയിടെയും അപകടമുണ്ടായി.
വാഹനങ്ങൾ താഴേക്കു പതിക്കുന്നതു തടയാൻ റോഡിൽ ചിലയിടങ്ങളിൽ മാത്രമേ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടുള്ളൂ.
13 വർഷമായി നവീകരണമില്ല
∙ കഴിഞ്ഞ 13 വർഷമായി റോഡ് പൂർണതോതിൽ നവീകരിച്ചിട്ടില്ല. വെറും അറ്റകുറ്റപ്പണി മാത്രമേ നടത്തിയിട്ടുള്ളൂ.
ടൺ കണക്കിനും ഭാരം വഹിച്ചെത്തുന്ന ചരക്കു വാഹനങ്ങളടക്കം കടന്നു പോകുന്ന റോഡിൽ ഇനി അറ്റകുറ്റപ്പണി നടത്തിയതുകൊണ്ടു മാത്രം കാര്യമില്ലെന്ന് പിഡബ്ല്യുഡി ദേശീയപാത വിഭാഗം ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. റോഡിന്റെ അടിത്തറയും ബലപ്പെടുത്തേണ്ടതുണ്ട്.
10.83 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചെങ്കിലും അനുമതിയായില്ല
∙ താണാവ് മുതൽ ഒലവക്കോട്–ചന്ദ്രനഗർ വരെയുള്ള റോഡ് ഭാഗം പുതുക്കിപ്പണിയാൽ പിഡബ്ല്യുഡി ദേശീയപാത വിഭാഗം 10.83 കോടി രൂപയുടെ പദ്ധതി ദേശീയപാത അതോറിറ്റിക്കു സമർപ്പിച്ചിരുന്നെങ്കിലും അനുമതിയായിട്ടില്ല.
ഇവിടെ റോഡ് നവീകരിക്കുന്നതോടൊപ്പം വീതികൂട്ടലും അനിവാര്യമാണ്. ഇതിനു ബന്ധപ്പെട്ട
വകുപ്പുകളെല്ലാം യോജിച്ചു പ്രവർത്തിക്കണം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

