മണ്ണാർക്കാട്∙ എൽഡിഎഫ് സർക്കാരിന്റെ ഭരണം മൂലം തകർന്ന ജനജീവിതം തിരികെപിടിക്കാനുള്ള പദ്ധതികളാണു പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന പ്രകടന പത്രികയെന്നു വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. എംപിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു പ്രചാരണ പരിപാടിയായ യുഡിഎഫ് സ്ഥാനാർഥി സംഗമം മണ്ണാർക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സാധാരണക്കാരുടെ സാമ്പത്തികഭദ്രത തകർന്നു. കർഷകരുടെ ജീവിതം അവതാളത്തിലായി.
സ്ത്രീസുരക്ഷ പ്രഖ്യാപനത്തിലൊതുങ്ങി.
ഗോവിന്ദച്ചാമി ഉൾപ്പെടെയുള്ള ക്രിമിനലുകൾ റോഡിലിറങ്ങി. ബാറുകൾ യഥേഷ്ടം അനുവദിച്ചു.എല്ലാ നിലയ്ക്കും ജീവിതം വഴിമുട്ടിച്ച ഭരണമാണ് എൽഡിഎഫ് സർക്കാരിന്റേത്.
ഈ ഭരണത്തിന് എതിരെയുള്ള വിധിയെഴുത്തായി പഞ്ചായത്ത് തിരഞ്ഞെടുപ്പു മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. നഗരഭരണം എങ്ങനെയായിരിക്കണമെന്നതിന്റെ മാതൃകയാണു യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭ കാഴ്ചവച്ചതെന്നും ജനങ്ങളോടൊപ്പം നിന്നു വികസനം നടപ്പാക്കിയെന്നും ശ്രീകണ്ഠൻ പറഞ്ഞു.
മണ്ണാർക്കാട് മണ്ഡലത്തിലെ പ്രചാരണം തെങ്കരയിൽ നിന്നാണു തുടങ്ങിയത്.
തുടർന്ന് മണ്ണാർക്കാട്, കുമരംപുത്തൂർ, കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളിലും സ്ഥാനാർഥി സംഗമം നടത്തി. യുഡിഎഫ് ചെയർമാൻ കെ.സി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, നഗരസഭാധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, യുഡിഎഫ് കൺവീനർ, വി.ഡി.പ്രേംകുമാർ, മുജീബ് പെരുമ്പിടി, കെ.ബാലകൃഷ്ണൻ, സക്കീർ തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

