പാലക്കാട് ∙ ശബരിമല സ്വർണക്കൊള്ളയിൽ ജയിലിലായ സിപിഎം നേതാക്കളെ പാർട്ടിയും സംസ്ഥാന സർക്കാരും സംരക്ഷിക്കുന്നത് അവർ എന്തൊക്കെ പുറത്തു പറയുമെന്ന ഭയം കൊണ്ടാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി പറഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റി അംഗം ജയിലിലായിട്ടും ഒരു കാരണം കാണിക്കൽ നോട്ടിസ് പോലും പാർട്ടി നൽകിയിട്ടില്ല. ശബരിമലയിലെ സ്വർണം കാക്കാൻ ഉത്തരവാദപ്പെട്ട
ദേവസ്വം ബോർഡ് ആണ് ആ സ്വർണം കവർന്നത്. സർക്കാർ സംവിധാനം മുഴുവൻ കൊള്ളയ്ക്കു കൂട്ടുനിന്നു.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്നത് വ്യക്തിപരമായ ആരോപണങ്ങളാണ്.
അക്കാര്യത്തിൽ പാർട്ടി ഇതുവരെ ചെയ്യേണ്ടതു ചെയ്തു കഴിഞ്ഞു.
ഇനി എന്തെങ്കിലും ചെയ്യണമെന്നു പാർട്ടിക്ക് ബോധ്യം വന്നാൽ അതും ഉചിത സമയത്തുണ്ടാകും.വിഷയത്തിൽ കെപിസിസിക്ക് പരാതി ലഭിച്ചപ്പോൾ ഒരു കമ്മിറ്റിയെ നിയോഗിച്ച് അതിന്റെ തീവ്രത അന്വേഷിക്കുകയല്ല കോൺഗ്രസ് ചെയ്തത്. പരാതി പൊലീസിനു കൈമാറി.
ഇക്കാര്യത്തിൽ കോൺഗ്രസിനെ ഉപദേശിക്കുന്ന സിപിഎം പാലക്കാട് ജില്ലയിൽ പോലും സമാന പരാതി ഉയർന്നപ്പോൾ ഇതാണോ സ്വീകരിച്ചതെന്നു വ്യക്തമാക്കണം. തന്റെ വ്യക്തിപരമായ അടുപ്പവും അടുപ്പക്കുറവുമൊന്നും കോൺഗ്രസ് പാർട്ടിയുടെ നടപടിയെ സ്വാധീനിക്കുന്ന വിഷയമല്ല.
അത് പാർട്ടി നടപടികളിൽ വ്യക്തമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

