പാലക്കാട് ∙ അക്ഷരങ്ങളെയും പുസ്തകങ്ങളെയും ബിജെപിക്കു ഭയമാണെന്നും ചരിത്രസത്യങ്ങളും അവയുടെ സംരക്ഷണ കേന്ദ്രമായ ഗ്രന്ഥാലയങ്ങളും ഇല്ലായ്മ ചെയ്യുക എന്നത് ബിജെപിയുടെ കേന്ദ്രനയമാണെന്നും സംസ്കാര സാഹിതി ജില്ലാ ചെയർമാൻ ബോബൻ മാട്ടുമന്ത പറഞ്ഞു. ബിജെപി ഭരിക്കുന്ന നഗരസഭ ഇതിന്റെ ചുവടുപിടിച്ചാണു ദശാബ്ദങ്ങളുടെ ചരിത്രം പേറുന്ന പാലക്കാട് പബ്ലിക് ലൈബ്രറി പൊളിച്ചു മാറ്റാൻ തുനിയരുതെന്നും അദ്ദേഹം ആരോപിച്ചു.
സുൽത്താൻപേട്ടയിലുള്ള പബ്ലിക് ലൈബ്രറി അവിടെ നിന്ന് ഇല്ലായ്മ ചെയ്യാനുള്ള നഗരസഭയുടെ നീക്കത്തിനെതിരെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭരണഘടന വായിച്ചു നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം അധ്യക്ഷയുടെ ചേംബറിലും പ്രതിഷേധക്കാർ ഭരണഘടന വായിച്ചു. നഗരസഭയ്ക്കു കച്ചവട
താൽപര്യമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ബ്ലോക്ക് പ്രസിഡന്റ് സി.വി.സതീഷ് അധ്യക്ഷനായി. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്ട്, കൗൺസിലർമാരായ കെ.ഭവദാസ്, മിനി ബാബു, ഡി.ഷജിത്കുമാർ, സുഭാഷ് യാക്കര, അനുപമ പ്രശോഭ്, കെ.സുജാത, എഫ്.ബി.ബഷീർ, മണ്ഡലം പ്രസിഡന്റുമാരായ എസ്.സേവിയർ, എസ്.എം.താഹ, അനിൽ ബാലൻ, രമേശ് പുത്തൂർ, ബ്ലോക്ക് ഭാരവാഹികളായ പി.എം.ശ്രീവത്സൻ, വി.മോഹനൻ, വി.മോഹൻബാബു, എ.അറുമുഖൻ, ഷെരീഫ് റഹ്മാൻ, പ്രശോഭ് വത്സൻ, സി.നിഖിൽ, റോബിൻ, ആഷിഖ് ഒലവക്കോട് എന്നിവർ പ്രസംഗിച്ചു.
കത്തു നൽകി, ഇനി നടപടി സ്വീകരിക്കേണ്ടതു നഗരസഭ
പാലക്കാട് ∙ സുൽത്താൻപേട്ട
ലൈബ്രറി തുടർന്നു പ്രവർത്തിക്കാനാവശ്യമായ സ്ഥലവും സ്ഥിരമായ കെട്ടിടവും അനുവദിക്കണമെന്നാവശ്യപ്പെട്ടു നഗരസഭയ്ക്കു കത്തു നൽകിയതായി ലൈബ്രറി സെക്രട്ടറി പി.എസ്.പീറ്റർ അറിയിച്ചു. ലൈബ്രറി അധികൃതർ കത്ത് നൽകിയാൽ നടപടി സ്വീകരിക്കുമെന്നു പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ അറിയിച്ചിരുന്നു.
അതേസമയം, ഈ ആവശ്യം ഉന്നയിച്ചു നേരത്തെയും നഗരസഭയ്ക്കു കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നു പി.എസ്.പീറ്റർ പറഞ്ഞു.
ലൈബ്രറിയിലെ ജീവനക്കാരെ ഏറ്റെടുക്കാൻ നഗരസഭയ്ക്കു കഴിയില്ല. അതു ലൈബ്രറി കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്നതിനാൽ നിയമ തടസ്സമുണ്ടന്നും അദ്ദേഹം പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]