കേരളശ്ശേരി ∙ ക്ഷേത്രത്തിലെ പ്രസാദത്തിനൊപ്പം കിട്ടിയ വജ്ര മോതിരം ഉടമയ്ക്കു തിരിച്ചു നൽകി സ്ത്രീ മാതൃകയായി. കുണ്ടളശ്ശേരി കുന്നത്ത് വിജയലക്ഷ്മി അമ്മ തിരുനെല്ലി ശങ്കരനാരായണ ക്ഷേത്രത്തിൽ വിജയദശമി ദിവസം സരസ്വതി പൂജയ്ക്കു നേദിക്കാൻ അവിൽ, മലർ തുടങ്ങിയവ പാത്രത്തിൽ നൽകി.
ഇതോടൊപ്പം മോതിരവും ഉണ്ടായിരുന്നു.
ഇവർ പതിവായി വിജയദശമി നാളിൽ മോതിരവും പൂജിക്കാൻ നൽകാറുണ്ട്. വീട്ടിലെത്തിയപ്പോഴാണ് മോതിരം നഷ്ടമായ വിവരം വിജയലക്ഷ്മിയമ്മ അറിയുന്നത്.
കാഴ്ചയിൽ ഒരു പോലെയുള്ള പ്രസാദപ്പാത്രങ്ങൾ മാറിപ്പോയതാണ് വിനയായത്.
വടശ്ശേരി ആലിൻകുന്നത്തു തത്തയ്ക്കാണു പാത്രം മാറി ലഭിച്ചത്. വൈകിട്ടാണ് ഇവർക്ക് അവിൽ, മലർ എന്നീ നിവേദ്യം അടങ്ങിയ പ്രസാദ പാത്രത്തിന്റെ അടിഭാഗത്തു നിന്നു മോതിരം ലഭിച്ചത്.
ഉടൻ തത്തയും കുടുംബവും ക്ഷേത്രത്തിൽ വിവരം അറിയിച്ചു. ഉടമയ്ക്ക് കൈമാറാൻ സന്നദ്ധത അറിയിച്ചു.
നന്മ നിറഞ്ഞ പ്രവൃത്തിക്കു വടശ്ശേരി രണ്ടാം വാർഡ് വികസന സമിതി തത്തയെ ആദരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]