അഗളി∙ ഉപയോഗയോഗ്യമല്ലാതായ വാഹനത്തിനു പുതുജീവനേകി പുതിയ രൂപത്തിൽ നിരത്തിലിറക്കി അട്ടപ്പാടി ഗവ.ഐടിഐ വിദ്യാർഥികൾ. അട്ടപ്പാടി ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ഉപയോഗശൂന്യമായി ഉപേക്ഷിച്ച ഇലക്ട്രിക് വാഹനമാണ് ഐടിഐയിലെ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിലെ രണ്ടാം വർഷ ട്രെയ്നികൾ പുനർനിർമിച്ച് ഐടിഐക്കു സമർപ്പിച്ചത്.
പരിശീലനത്തിലെ പ്രൊജക്ട് വർക്കിന്റെ ഭാഗമായാണ് 4 പേർക്കു കയറാവുന്ന വാഹനം സഞ്ചാരയോഗ്യമാക്കിയത്. വാഹനത്തിനു വേണ്ട
ലിഥിയം അയോൺ ബാറ്ററി എറണാകുളം അവിലിയോൺ ഇലക്ട്രിക് സ്കൂട്ടേഴ്സ് സംഭാവനയായി നൽകി. ഐടിഐ പ്രവേശനോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രക്ഷിതാക്കളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ ഷോളയൂർ പഞ്ചായത്ത് അധ്യക്ഷൻ പി.രാമമൂർത്തി വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.
പ്രിൻസിപ്പൽ എൻ.ഹരികൃഷ്ണൻ അധ്യക്ഷനായി.
ട്രെയ്നി വി.സഞ്ജീവ്,കെ.എ.മുഹമ്മദ് ജാബിർ,പിടിഎ പ്രസിഡന്റ് മുരുകൻ,സ്റ്റാഫ് സെക്രട്ടറി കെ.കെ.ശിവലിംഗം, ഇൻസ്ട്രക്ടർമാരായ കെ.പി.ജയകൃഷ്ണൻ, ഗ്ലിന്റോ ഫ്രാൻസിസ്, ജേക്കബ് ജെവിൻ, പി.എസ്.നിധിൻ, എം.എസ്.നീന, പി.കെ.ഹക്കീം, ജെസി റാണി, ജെ.ഡാനിയൽ, ടിനു ജോർജ് എന്നിവർ പ്രസംഗിച്ചു. കുട്ടികളിൽ സ്വയം സംരംഭകത്വം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എംഎംവി ഇൻസ്ട്രക്ടർ ജേക്കബ് ജെവിന്റെ നേതൃത്വത്തിൽ ലീപ് സ്റ്റാർട്ടപ് ഇൻക്യൂബേറ്ററിനു കീഴിൽ ഉൽപാദിപ്പിക്കുന്ന വട്ടലക്കി മില്ലറ്റ്സ്, ഭവാനി ചന്ദനത്തിരികൾ എന്നിവ അതിഥികൾക്കു സമ്മാനമായി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]