കോയമ്പത്തൂർ∙ പാലക്കാട് – കോയമ്പത്തൂർ പാതയിലെ യാത്രക്കാരുടെ ചിരകാല സ്വപ്നമായ മധുക്കര – മരപ്പാലം റെയിൽവേ അടിപ്പാത വികസനം മുരടിച്ചു. റോഡിന്റെ ഇരുവശവും മണ്ണിട്ട് മൂടി വാഹന ഗതാഗതം നിർത്തിയതോടെ രണ്ടുമാസം മുൻപ് തുടക്കമിട്ട
അടിപ്പാത വികസനം നിലച്ചു. 102.3 കോടിയുടെ പദ്ധതിക്ക് പിന്നീടി ഇതുവരെയും ചലനമുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.ബ്രിട്ടിഷ് കാലത്ത് പണികഴിപ്പിച്ച ഇടുങ്ങിയ റോഡിലൂടെ 100 വർഷത്തോളം നടത്തിയ വാഹനഗതാഗതം നിർത്തിവച്ചാണ് അടിപ്പാത വികസനത്തിന് തുടക്കമിട്ടത്.
2 കിലോമീറ്റർ അകലെയുള്ള കൊച്ചി – സേലം ദേശീയപാതയാണ് കോയമ്പത്തൂരിലേക്കും പാലക്കാട് ഭാഗത്തേക്കുള്ള ദേശീയപാതയിലേക്കും കടക്കാൻ യാത്രക്കാരുടെ ആശ്രയം.
റെയിൽവേയുടെ ഭാഗത്തെ ജോലികളെല്ലാം പൂർത്തിയായതായി അധികൃതർ അറിയിച്ചു. റെയിൽവേ പാതയിൽനിന്ന് ഇരു ഭാഗത്തേക്കും 750 മീറ്റർ ദൂരത്തേക്കു നാലുവരി പാതയ്ക്കായുള്ള സ്ഥലമെടുപ്പും പൂർത്തിയായതായി ലാൻഡ് അഡ്മിനിസ്ട്രേഷൻ കമ്മിഷണർ അറിയിച്ചു.
4,700 സ്ക്വയർ മീറ്റർ സ്ഥലമാണ് 17 കോടി രൂപ നൽകി ഏറ്റെടുത്തത്. റെയിൽവേ ട്രാക്കിലെ ഗതാഗതം മുടക്കാതെ 8 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നാണ് ഹൈവേ അറിയിച്ചതെങ്കിലും നിലവിൽ രണ്ടുമാസത്തോളമായി പണികളെല്ലാം മുടങ്ങിയ അവസ്ഥയിലാണ്. 82 മീറ്റർ നീളത്തിലേക്കാണ് അടിപ്പാത നാലുവരിയാക്കി മാറ്റേണ്ടത്.
സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട നടപടിയുണ്ടാകുന്നില്ലന്നാണ് ആരോപണം.
പതിറ്റാണ്ടുകൾക്ക് മുൻപുള്ള ശുദ്ധജല പൈപ്പ് ലൈനുകളും, വൈദ്യുതി ലൈനും മാറ്റി നൽകിയാൽ പണി തുടരാമെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചത്.
തമിഴ്നാട് സംസ്ഥാന ഹൈവേ വകുപ്പാണ് ഇതിനായി മുൻകൈ എടുക്കേണ്ടത്. സിപിഐ മധുക്കര യൂണിയൻ സെക്രട്ടറി ജി.പി.ശക്തിവേൽ അടിപ്പാതയുടെ വികസനത്തിനുവേണ്ടി ഒട്ടേറെ നിവേദനങ്ങൾ നൽകിയിരുന്നു.
ഒരുമാസത്തിനുള്ളിൽ വേണ്ട നടപടിയുണ്ടാകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]