ഷൊർണൂർ ∙ ജംക്ഷൻ റെയിൽവേ സ്റ്റേഷൻ കോടികൾ ചെലവാക്കി നവീകരിച്ചിട്ടും റെയിൽവേ പൊലീസിനു വേണ്ട സൗകര്യങ്ങൾ നൽകാത്തതിൽ പൊലീസ് വേഷത്തിൽ ഓണം ആഘോഷിച്ച് റെയിൽവേ പൊലീസിന്റെ പ്രതിഷേധം.
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തിൽ വാദ്യങ്ങളുടെ അകമ്പടിയോടെ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ ഭാഗമാകാതെയാണു റെയിൽവേ പൊലീസ് യൂണിഫോം അണിഞ്ഞ് മാവേലിയുമായി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
റെയിൽവേ സ്റ്റേഷനിലെ വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ഘോഷയാത്രയും സംഘടിപ്പിച്ചു. എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്.
സ്റ്റേഷനിൽ റെയിൽവേ പൊലീസിനു മാത്രം സൗകര്യങ്ങൾ ഇല്ലെന്നും പൊലീസുകാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കൂടി റെയിൽവേ തയാറാകണമെന്നുമാണ് പൊലീസ് പറയുന്നത്. അൻപതിലധികം പൊലീസുകാർ പ്രതിഷേധ ഓണാഘോഷത്തിന്റെ ഭാഗമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]