
കൊപ്പം ∙ ടൗണില്‍ അവധി ദിവസങ്ങളില്‍ ഉണ്ടാകുന്ന കുരുക്കഴിക്കാന്‍ നാട്ടുകാര്‍ തന്നെ റോഡില്‍ ഇറങ്ങണം. ഇന്നലെ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണ് ടൗണില്‍ അനുഭവപ്പെട്ടത്.
പട്ടാമ്പി, വളാഞ്ചേരി, മുളയന്‍കാവ്, പുലാമന്തോള്‍ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.
റോഡ് നിറയെ വാഹനങ്ങള്‍ കിടക്കുന്നതിനാല്‍ കാല്‍നട യാത്രക്കാര്‍ക്കും പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു.
മണിക്കുറുകളോളം കാത്തു കിടന്നിട്ടും കുരുക്കഴിക്കാന്‍ ആരും ഉണ്ടായില്ല.
നാട്ടുകാര്‍ വിളിച്ചറിയിച്ചിട്ടു പൊലീസും എത്തിയില്ല. മണിക്കൂറുകളോളം കാത്തു കിടന്ന ശേഷമാണ് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ക്ക് പോകാന്‍ കഴിഞ്ഞത്.
ഒടുവില്‍ നാട്ടുകാര്‍ ജംക്ഷനില്‍ ഇറങ്ങി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെയാണ് ചെറിയൊരു ആശ്വാസം കിട്ടിയത്. കൊപ്പം ടൗണില്‍ എന്നും ഇതാണ് സ്ഥിതി. ടൗണില്‍ സിഗ്നല്‍ സ്ഥാപിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി.മാസങ്ങള്‍ക്ക് മുന്‍പ് ട്രാഫിക് റഗുലേറ്ററി യോഗം വിളിച്ചു സിഗ്നല്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇതുവരെയും സിഗ്നല്‍ സ്ഥാപിക്കാന്‍ നടപടി ഉണ്ടായിട്ടില്ല.
വാഹന ഗതാഗതം നിയന്ത്രിക്കാന്‍ ടൗണില്‍ പൊലീസോ ഹോം ഗാര്‍ഡുകളോ ഉണ്ടാകാത്തതും പ്രശ്നം രൂക്ഷമാക്കുന്നു. വാഹനത്തിരക്ക് കൂടുമ്പോള്‍ വിളിച്ചു പറഞ്ഞാലും കൊപ്പം പൊലീസ് വരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി, പട്ടാമ്പി – പുലാമന്തോള്‍ പാതയില്‍ ഏറ്റവും വലിയ ടൗണായ കൊപ്പത്തെ കുരുക്കഴിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടു വരുന്നു.
പുലാമന്തോള്‍, പട്ടാമ്പി, മുളയന്‍കാവ് റോഡുകള്‍ ചേരുന്ന ജംക്ഷനിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]