പാലക്കാട് ∙ പതിനഞ്ചുകാരിയായ മകളെ ശല്യം ചെയ്തതു ചോദ്യം ചെയ്ത പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു പ്രതികാരം ചെയ്ത യുവാക്കൾ അറസ്റ്റിൽ. മേപ്പറമ്പ് ഉന്നിരാംകുന്ന് സ്വദേശി ആഷിഫ് (28), പിരായിരി പള്ളിക്കുളം സ്വദേശി ഷെഫീക്ക് (27) എന്നിവരെയാണു ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
മേപ്പറമ്പ് രണ്ടാംമൈൽ സ്വദേശി റഫീക്ക് അസൈനാറിന്റെ ഓട്ടോറിക്ഷയാണു കത്തിച്ചത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒരു മാസമായി മകൾ സ്കൂളിലേക്കും ട്യൂഷനും പോകുമ്പോൾ ആഷിഫ് സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നെന്നു റഫീക്ക് പറഞ്ഞു.മകൾ ഇക്കാര്യം വീട്ടിൽ അറിയിച്ചു. രണ്ടിനു വൈകിട്ടു മകളെ ശല്യം ചെയ്യുന്നതു നേരിൽ കണ്ട
റഫീഖ് ആഷിഫിനെ ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തുന്നതു തുടർന്നാൽ പൊലീസിൽ പരാതി നൽകുമെന്നു പറയുകയും ചെയ്തു.
ഇതിന്റെ വൈരാഗ്യത്തിൽ, ആഷിഫും സുഹൃത്തും ചേർന്നു വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. യുവാക്കൾ ഓട്ടോറിക്ഷ കത്തിച്ച ശേഷം ഓടുന്നതു റഫീഖ് കണ്ടിരുന്നു. ഓട്ടോ പൂർണമായും കത്തിനശിച്ചു. തീ വീടിനു പുറത്തുള്ള മേൽക്കൂരയിലെ ഷീറ്റിലും പടർന്നു. റഫീഖും അയൽവാസികളും ചേർന്നാണ് അണച്ചത്. വിവരമറിയിച്ചതിനെ തുടർന്നു രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]