മുഹമ്മദ് മുഹസിൻ എംഎൽഎയുടെ കാറിൽ പാമ്പ്
പട്ടാമ്പി ∙ മുഹമ്മദ് മുഹസിൻ എംഎൽഎയുടെ കാറിനകത്ത് പാമ്പ്. ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ഇന്നലെ വൈകിട്ടു വീട്ടിലെത്തി കാറിൽ നിന്ന് ഇറങ്ങാൻ നേരത്താണ് എംഎൽഎയുടെ കാറിനകത്തു പാമ്പിനെ കണ്ടത്.
സമൂഹമാധ്യമത്തിൽ എംഎൽഎ തന്നെയാണ് ഇക്കാര്യം പങ്കുവച്ചത്. പാമ്പ് എവിടെനിന്നു കാറിൽ കയറിക്കൂടി എന്നു വ്യക്തമല്ല.
കാറിനുള്ളിൽ കണ്ട പാമ്പിന്റെ ചിത്രം സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
എംഎൽഎ മഴക്കാലത്തു പാമ്പുകൾ വീടിനകത്തും വാഹനങ്ങളിലുമെല്ലാം കയറിക്കൂടാൻ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും കുറിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]