
പാലക്കാട് ജില്ലയിൽ ഇന്ന് (04-05-2025); അറിയാൻ, ഓർക്കാൻ
ഇന്ന്
തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്ന് സാംപിൾ വെടിക്കെട്ട് നടക്കുന്നതിനാൽ വൈകിട്ടു 3.30 മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം. ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
എരുത്തേമ്പതി ∙ വണ്ണാമട
കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 6നു രാവിലെ 10ന് വണ്ണാമട
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. 04923 272585.
സൗജന്യ നേതൃത്വ പരിശീലന ക്യാംപ്
നെന്മാറ ∙ സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, നെഹ്റു യുവ കേന്ദ്ര, സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ഭാരത് ഭാവിക ഫൗണ്ടേഷൻ എന്നിവ ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന 80 യുവാക്കൾക്കായി 11 മുതൽ 15 വരെ സൗജന്യ നേതൃത്വ പരിശീലന ക്യാംപ് നടത്തും. വ്യക്തിത്വ വികസനം, പ്രകൃതി പഠന യാത്രകൾ, മാജിക് തുടങ്ങിയവ ഉണ്ടാകും.
മുൻ ചീഫ് സെക്രട്ടറി ഡോ. ജിജി തോംസൺ ഉദ്ഘാടനം ചെയ്യും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ 9ന് മുൻപ് ഡയറക്ടർ, സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ്, യു.പി സ്കൂളിന് സമീപം, വല്ലങ്ങി എന്ന വിലാസത്തിൽ അറിയിക്കണം. ഫോൺ: 889168 9445
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]