അകത്തേത്തറ ∙ താണാവ്– റെയിൽവേ കോളനി റോഡിന്റെ ശുചിത്വ രഹസ്യം ‘നന്മ’യുടെ നേതൃത്വത്തിൽ വർഷത്തിലൊരിക്കലുള്ള ഈ ജനകീയ ശുചിത്വയജ്ഞമാണ്. കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സംഘടനകൾ, റസിഡന്റ്സ് കോളനികൾ, അകത്തേത്തറ, പുതുപ്പരിയാരം പഞ്ചായത്തുകൾ, ഹരിതകർമ സേനാംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങി 36 സ്ഥാപനങ്ങളെയും സംഘടനകളെയും പ്രതിനിധീകരിച്ച് കുഞ്ഞുകുട്ടി മുതൽ മുതിർന്നവർവരെ എണ്ണൂറോളം നാട്ടുകാർ ഒന്നിച്ചിറങ്ങിയപ്പോൾ താണാവ്– റെയിൽവേ കോളനി റോഡ് മണിക്കൂറുകൾക്കുള്ളിൽ ശുചിത്വപാതയായി.
മാലിന്യങ്ങൾ ഇരു പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ അപ്പപ്പോൾ വേർതിരിച്ചു നീക്കി.
അടുത്ത ഒരു വർഷം വരെ റോഡിൽ ഈ ശുചിത്വം നിലനിർത്തും. പിന്നീട് വീണ്ടും ഒക്ടോബർ 2ന് ജനകീയ ശുചിത്വത്തിന് ഇറങ്ങും.
ഈ രീതിയിൽ നന്മ അകത്തേത്തറയുടെ നേതൃത്വത്തിൽ 11ാം വർഷത്തെ ശുചീകരണമാണ് ഇന്നലെ നടത്തിയത്. ജില്ലാ പൊലീസ് മേധാവി അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിലും അദ്ദേഹം പങ്കാളിയായി.
നന്മ പ്രസിഡന്റ് മനോജ് കെ.മൂർത്തി അധ്യക്ഷനായി.
അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണൻ, പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഉണ്ണിക്കൃഷ്ണൻ, നന്മ സെക്രട്ടറി സിബിച്ചൻ തോമസ്, ജോയിന്റ് സെക്രട്ടറി പ്രശാന്ത്, വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ സുമു സ്കറിയ, എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ പി.കെ.സതീഷ് എന്നിവർ പ്രസംഗിച്ചു. ധോണി ലീഡ് കോളജ് ചെയർമാൻ ഡോ.തോമസ് ജോർജ് മാലിന്യമുക്ത പ്രതിജ്ഞ ചൊലിക്കൊടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]