പാലക്കാട് ∙ സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങൾക്കും ലോക്കപ്പ് മർദനങ്ങൾക്കും എതിരെ ഇരകളുടെ നേതൃത്വത്തിൽ ജസ്റ്റിസ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. കെഎസ്ആർടിസി ബൈപാസ് ജംക്ഷനിൽ നിന്നാരംഭിച്ച മാർച്ചിന് ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ്, കുന്നംകുളത്ത് പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത്, ഇദ്ദേഹത്തിന് നീതി ഉറപ്പാക്കാൻ പൊരുതിയ കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂർ, വടക്കാഞ്ചേരി പൊലീസ് മുഖംമൂടിയിട്ടും വിലങ്ങണിയിച്ചും കോടതിയിൽ ഹാജരാക്കിയ കെഎസ്യു നേതാക്കളായ ഗണേശ് ആറ്റൂർ, കെ.എ.അസ്ലം, അൽ അമീൻ എന്നിവരുടെയും നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറു കണക്കിനു പ്രവർത്തകർ പങ്കെടുത്തു.
കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിണറായി പൊലീസ് കേരളത്തിൽ നടപ്പാക്കുന്ന പൊലീസ് രാജിനെതിരെ യൂത്ത് കോൺഗ്രസ് തുറന്ന യുദ്ധത്തിലാണെന്നും പൊലീസിന്റെ എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രതിരോധിക്കുമെന്നും ചന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി ബൈപാസ് ജംക്ഷനിൽ നിന്നാരംഭിച്ച മാർച്ച് നഗരം ചുറ്റി സ്റ്റേഡിയത്തിൽ സമാപിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, ഡിസിസി ജനറൽ സെക്രട്ടറി കെ.ജി.എൽദോ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഒ.കെ.ഫാറൂഖ്, പ്രതീഷ് മാധവൻ, സി.വിഷ്ണു, ജിതേഷ് നാരായണൻ, വിനോദ് ചെറാട്, പി.ടി.അജ്മൽ, ശ്യാംദേവദാസ്, ദിലീപ്, ജയശങ്കർ കൊട്ടാരത്തിൽ, മനു പ്രസാദ്, റിനാസ് യൂസഫ്, നവാസ്, ശ്രീകുമാർ, നസീർ, കെഎസ്യു ജില്ലാ പ്രസിന്റ് നിഖിൽ കണ്ണാടി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാരൻ എന്നിവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]