പാലക്കാട് ∙ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കുതിരപ്പുറത്തേറി വന്ന മാവേലിയെ പൊലീസുകാർ ആരവം മുഴക്കി സ്വീകരിച്ച് ആനയിച്ച് എസ്പി ഓഫിസിലെത്തിച്ചു. ഒപ്പം ജില്ലാ പൊലീസ് മേധാവി അജിത് കുമാറും ചേർന്നതോടെ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നടന്ന ഓണാഘോഷം കേമമായി. തിരുവാതിരക്കളിയും മറ്റു കലാപരിപാടികളും മത്സരങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. കുതിരപ്പുറത്തിരിക്കുന്ന മാവേലിക്കൊപ്പം സെൽഫിയെടുക്കാനും പൊലീസുകാർ തിരക്കുകൂട്ടി.
ജില്ലാ ഫൊറൻസിക് ലാബിലെ ഉദ്യോഗസ്ഥൻ കൊഴിഞ്ഞാമ്പാറ സ്വദേശി എ.സാദിഖ് ആണു മാവേലിയായി എത്തിയത്.
കുതിരപ്പുറത്ത് എത്തിയ മാവേലി കൗതുകക്കാഴ്ചയായി. വനിതാ പൊലീസ് സെറ്റ് സാരി ധരിച്ചും പൊലീസുകാർ ഡ്രസ് കോഡിലും എത്തിയതോടെ ഓണം ‘കളർഫുൾ’ ആയി. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ ഉദ്ഘാടനം ചെയ്തു.
അഡീഷനൽ എസ്പി എസ്.ഷംസുദീൻ അധ്യക്ഷനായി. എഎസ്പി രാജേഷ് കുമാർ, ഡിസിആർബി ഡിവൈഎസ്പി എം.പ്രസാദ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.ഗോപകുമാർ, പൊലീസ് കോഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം.ശിവകുമാർ, സുജിത എന്നിവർ പ്രസംഗിച്ചു. ഓണസദ്യയോടെ സമാപനമായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]