പാലക്കാട് ∙ ഓണക്കോടി ഇല്ലാതെ എന്ത് ഓണാഘോഷം? മുൻകാലങ്ങളിൽ കേരളീയ വസ്ത്രങ്ങളാണ് ഓണക്കോടിയായി മലയാളികൾ ധരിച്ചിരുന്നത്. എന്നാൽ ഫാഷനും ട്രെൻഡുമെല്ലാം മാറിമറിയുന്ന ഇക്കാലത്ത് ഓണത്തിനും വസ്ത്രവിപണന രംഗത്ത് മാറ്റങ്ങൾ വന്നുതുടങ്ങി.
പുതിയ ഔട്ഫിറ്റും ഫാഷനുമെല്ലാം പരീക്ഷിക്കുകയും പുതിയ ട്രെൻഡുകൾ വിപണി കീഴടക്കുകയും ചെയ്യുന്ന ഉത്സവകാലം കൂടിയാണ് ഓണം. സിംപിൾ മുതൽ ബോറെ സ്റ്റൈൽ വരെ ഇന്ന് ഓണവിപണിയിലുണ്ട്.
സാരി, ചുരിദാർ, ഫ്രോക്കുകൾ, കുർത്തികൾ, ദാവണി, ഷർട്ടുകൾ തുടങ്ങിയവയിലെല്ലാം ട്രെൻഡുകൾ മാറിത്തുടങ്ങി. ഇന്നു യുവതികൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ദാവണി സെറ്റ് ആണ്.
ക്രീം അല്ലെങ്കിൽ വെള്ള കോംപിനേഷനിൽ പലനിറത്തിൽ ദാവണികൾ ഇന്നു വിപണിയിൽ ലഭ്യമാണ്. കോഡ് സെറ്റ്, കഥകളി ഉൾപ്പെടെയുള്ള ചിത്രങ്ങളുള്ള പ്രിന്റഡ് സെറ്റ് സാരി, പ്രിന്റഡ് ചുരിദാറുകൾ തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്.
വിപണിയിൽ പലതര മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും കേരള സെറ്റ് സാരിയുടെ തട്ട് താണു തന്നെയിരിക്കും. സാരിയിൽ മാത്രമല്ല, ബ്ലൗസുകളിലും മാറ്റം വന്നിട്ടുണ്ട്.
കോൺട്രാസ്റ്റിങ് ബ്ലൗസ് തിരഞ്ഞെടുക്കുന്നവർ ഇന്നു കൂടുതലാണ്.
പെൺകുട്ടികൾക്ക് എന്നത്തേതും പോലെ പട്ടുപാവാട തന്നെയാണ് ഡിമാന്റ്.
പുരുഷന്മാരുടെ വസ്ത്രങ്ങളിലും വിവിധ ചിത്രങ്ങളടങ്ങിയ പ്രിന്റഡ് മെറ്റീരിയലുകൾ തന്നെയാണു താരം. ഷർട്ടിലും മുണ്ടിലും ഒരുവശത്ത് ട്രഡീഷനൽ ചിത്രങ്ങൾ പ്രിന്റ് ചെയ്ത ഓണക്കോടിക്കാണ് ആവശ്യക്കാരേറെ.
കരയിൽ പ്രിന്റുള്ള കറുപ്പ് മുണ്ടുകൾക്ക് പ്രിയമേറുന്നുണ്ട്. അതുപോലെ പലനിറത്തിലുള്ള കുർത്തയും മുണ്ടും ഓണവിപണിയിൽ മുന്നിൽ തന്നെയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]