പാലക്കാട് ∙ ഓണത്തോടനുബന്ധിച്ചു പൊതുവിപണിയിലെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കലക്ടറുടെ നിർദേശപ്രകാരം വ്യാപക പരിശോധന. ജില്ലയിലെ 338 കടകളിൽ നടത്തിയ പരിശോധനയിൽ 99 സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർമാർ, ഫുഡ് സേഫ്റ്റി, ലീഗൽ മെട്രോളജി, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സംഘമാണു പരിശോധനകൾക്കു നേതൃത്വം നൽകിയത്.
എഫ്എസ്എസ്എഐ ലൈസൻസ്, വിലവിവരപ്പട്ടിക, പാക്കിങ് ലൈസൻസ് എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ടോയെന്നും അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുന്നുണ്ടോയെന്നും പരിശോധിച്ചു.
ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ തത്സമയം തന്നെ കർശന നടപടികൾ സ്വീകരിച്ചു വരുന്നതായും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധനകൾ തുടരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]