പട്ടാമ്പി ∙ ജില്ലാ സമ്മേളനത്തിൽ ഉൾപ്പെടെ പാർട്ടി പരിപാടികളിൽ നിന്ന് ഏറെക്കാലമായി വിട്ടുനിന്നിരുന്ന സിപിഐയുടെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മായിൽ പതാകജാഥയുടെ സ്വീകരണത്തിനെത്തി. ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയുമായി കയ്യൂരിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് പുലാമന്തോളിൽ നൽകിയ സ്വീകരണത്തിലാണ് കെ.ഇ.
പങ്കെടുത്തത്.
എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ക്യാപ്റ്റനായ ജാഥയെ ജില്ലയിലേക്കു സ്വീകരിക്കുന്ന ചടങ്ങിൽ ഇസ്മായിൽ പങ്കെടുത്തത് പാർട്ടിപ്രവർത്തകരിൽ ചർച്ചയായിട്ടുണ്ട്. അദ്ദേഹം സംഘടനയുമായി അടുക്കുന്നതിന്റെ സൂചനയായി പ്രവർത്തകർ പരിപാടിയെ കാണുന്നു.
ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ്, മുൻ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉൾപ്പെടെയുള്ള നേതാക്കളും സ്വീകരണത്തിൽ പങ്കെടുത്തു. കുറച്ചുകാലമായി പാർട്ടി ജില്ലാ നേതൃത്വവുമായി കടുത്ത ഭിന്നതയിലായിരുന്ന ഇസ്മായിൽ പല വിഷയങ്ങളിലും നേതൃത്വത്തിനെതിരെ പരസ്യ വിമർശനത്തിനും തയാറായി.
നേതൃത്വത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായ നിലപാട് എടുക്കുമെന്നും പ്രസ്താവിച്ചു. സേവ് സിപിഐ ഫോറത്തിന് പിന്നിൽ ഇസ്മായിലാണെന്ന് നേതൃത്വവും ആരോപിച്ചു.
പാർട്ടി ജില്ലാ സമ്മേളനത്തിലും പാർട്ടിയുടെ 100ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് ടൗണിൽ നടന്ന മുൻകാല പ്രവർത്തകരുടെ കുടുംബാംഗങ്ങളെ ആദരിക്കൽ പരിപാടിയിലും ഉൾപ്പെടെ അദ്ദേഹം എത്തിയിരുന്നില്ല.
എറണാകുളം ജില്ലാ സെക്രട്ടറിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയെ തുടർന്ന് പാർട്ടിയിൽ നിന്ന് സസ്പെൻഷനിലായിരുന്നു ഇസ്മായിൽ. നടപടിയുടെ കാലാവധി കഴിഞ്ഞമാസം അവസാനിച്ചു.
അദ്ദേഹത്തിന് അംഗത്വം പുതുക്കി നൽകരുതെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം നേരത്തേ തള്ളിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]