യോഗാ അധ്യാപക കോഴ്സ് തുടങ്ങുന്നു;
പാലക്കാട് ∙ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്) പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ മലയാളികൾക്കുമായി ഓൺലൈൻ സമ്പൂർണ യോഗ അധ്യാപക സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. വീട്ടിലിരുന്ന് രാവിലെ 6 മുതൽ 7 വരെ ഒരുമണിക്കൂർ ആഴ്ചയിൽ 6 ദിവസം ഓൺലൈനിൽ ക്ലാസുണ്ടാവും.
പ്രാണയോഗ, യോഗാസനങ്ങൾ, യോഗമുദ്രകൾ, സൂര്യനമസ്കാരം, ധ്യാനം എന്നിവയിൽ ക്ലാസുണ്ടാവും. കോഴ്സ് കാലാവധി 6 മാസമാണ്.
പുസ്തകങ്ങൾ തപാലിൽ സൗജന്യമായി അയച്ചുതരും. യോഗാ ബാച്ചിൽ ചേരാനാഗ്രഹിക്കുന്നവർ ഉടൻ പേര് റജിസ്റ്റർ ചെയ്യണം.
9447961668.
ക്രിക്കറ്റ് സിലക്ഷൻ
പാലക്കാട് ∙ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ജില്ലാതല ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് 13നു രാവിലെ 9നു പാലക്കാട് കോട്ടമൈതാനത്തു നടത്തും. 01.09.2011നും 31.08.2014നും ഇടയിൽ ജനിച്ചവർക്കു പങ്കെടുക്കാം.
9061160398.
ശുദ്ധജല വിതരണം തടസ്സപ്പെടും
കുലുക്കല്ലൂര്‍ ∙ പഞ്ചായത്തിലെ മുളയന്‍കാവ്, ചുണ്ടമ്പറ്റ പ്രദേശത്തു കൂടി പോകുന്ന പ്രധാന പൈപ്പ് ലൈനിലെ തകരാര്‍ പരിഹരിക്കുന്നതു വരെ പഞ്ചായത്തിലേക്കുള്ള ശുദ്ധജല വിതരണം തടസ്സപ്പെടുമെന്നു പട്ടാമ്പി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
സീറ്റ് ഒഴിവ്
കുഴൽമന്ദം∙ ഗവ.മോഡൽ റസിഡൻഷ്യൽ പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ് എന്നീ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഒന്നാം വർഷത്തേക്കു (റെഗുലർ), രണ്ടാം വർഷത്തേക്കു നേരിട്ട് പ്രവേശനം നൽകുന്ന ലാറ്ററൽ എൻട്രി, ജോലിയുള്ളവർക്കായുള്ള വർക്കിങ് പ്രഫഷനൽ (സിവിൽ എൻജിനീയറിങ്) എന്നീ വിഭാഗങ്ങളിൽ 15വരെ സ്പോട്ട് അഡ്മിഷൻ നടക്കും. polyadmission.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയോ കോളജിൽ നേരിട്ട് എത്തിയോ അപേക്ഷ സമർപ്പിച്ചതിന് ശേഷം 15ന് അകം കോളജിൽ നിർദിഷ്ട
രേഖകളും ഫീസുമായി വന്ന് പ്രവൃത്തി ദിവസങ്ങളിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. 04922272900, 9207904257, 8547005086, 9447627191. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]