
പത്തിരിപ്പാല ∙ മഴയും കാലാവസ്ഥ വ്യതിയാനവും നെൽക്കർഷകർക്ക് തീരാ ദുരിതമായി മാറുന്നു. മണ്ണൂർ പഞ്ചായത്തിലെ ഞാറക്കോട് പാടശേഖര സമിതിയിലെ ഒന്നാം വിളയിൽ ആണ് ഓല പഴുപ്പ് വ്യാപകമായത്.
കൃഷിഭവനിൽ നിന്നു നൽകിയ ഉമ വിത്ത് ഉപയോഗിച്ച് വിതച്ച കർഷകർക്കാണ് കഷ്ടകാലം. പാടശേഖര സമിതിയിലെ 15 ഏക്കറിൽ കർഷകർ വിതയ്ക്കുകയായിരുന്നു.
ഒന്നരമാസം പിന്നിടുമ്പോഴാണ് ഓല പൂർണമായി പഴുത്ത് നിൽക്കുന്നത്.
കഴിഞ്ഞ രണ്ടാം വിളയിലെ കൃഷി ഭവനിൽ നിന്നു ശേഖരിച്ച പൊൻമണി വിത്തിലും ഇതേ അസുഖം ഉണ്ടായിരുന്നു. മരുന്നും വള പ്രയോഗവും തുടരുമ്പോഴും രോഗം വര്ധിക്കുകയായാണെന്നും ഒരു ഏക്കര്‍ നെല്ല് കൃഷി ചെയ്യാന്‍ 35000 രൂപ ചെലവഴിക്കേണ്ട
സ്ഥിതിയാണെന്നും സമിതി സെക്രട്ടറി എന്‍.ആര്. രവീന്ദ്രന് പറഞ്ഞു.
രോഗം പടരുന്നതോടെ വിള മൂന്നില്‍ ഒന്നായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
രോഗബാധയും കാലാവസ്ഥാ വ്യതിയാനത്തിലും ഉണ്ടാകുന്ന ഇന്‍ഷുറന്‍സ് എടുത്താലും കര്‍ഷകര്‍ക്ക് രക്ഷയില്ല. ഒരു ഏക്കര്‍ നെല്ല് ഇന്‍ഷുര്‍ ചെയ്യുന്നതിനായി 640 രൂപയാണ് ചെലവ് വരുന്നത്.
2023ലെ ഒന്നാം വിളയുടെ ആനൂകൂല്യം ലഭിച്ചെങ്കിലും കഴിഞ്ഞ 3 വിളയുടെ സാമ്പത്തിക സഹായം ഇതുവരെയും ലഭിച്ചില്ലെന്നു കര്‍ഷകര്‍ പറയുന്നു. 18000 രൂപ മുതല്‍ നഷ്ടപരിഹാരം പറയുമ്പോഴും ഇവര്‍ക്കു ലഭിച്ചത് 11000 രൂപ മാത്രമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]