
പാലക്കാട് ∙ നഗരത്തിലെ മിക്ക സ്കൂളുകളിലും തെരുവുനായ ശല്യം രൂക്ഷമെന്നു വിദ്യാഭ്യാസ വകുപ്പിന്റെ പരിശോധനാ റിപ്പോർട്ട്. ഇതുൾപ്പെടെ ഓരോ സ്കൂളുകളിലുമുള്ള സുരക്ഷാ പ്രശ്നങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം അതതു വകുപ്പുകൾക്കു നിർദേശം നൽകിയതായി പാലക്കാട് തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫി പറഞ്ഞു.
∙ പുതുപ്പരിയാരം ജിഡബ്ല്യുഎൽപി സ്കൂളിൽ നിർമിതി കേന്ദ്രത്തിന്റെ കെട്ടിടം ബലക്ഷയത്തിന്റെ പിടിയിലാണ്
∙ കാവിൽപ്പാട് ജിഎൽപി സ്കൂളിൽ നിർമിതി കെട്ടിടം പൊളിച്ചു നീക്കണം ഈ രണ്ടു കെട്ടിടങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നില്ല.
കാവിൽപ്പാട് സ്കൂളിൽ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ∙ പാലക്കാട് കുന്നത്തൂർമേട് ജിഎൽപി സ്കൂളിലെ പുറം മതിലിനോടു ചേർന്നുള്ള ശുചിമുറി തകർച്ച ഭീഷണിയിലാണ്. മേൽക്കൂരയിൽ വള്ളികൾ പടർന്നിട്ടുണ്ട്. ∙ പാലക്കാട് ആർബി കുടം യുപി സ്കൂളിന്റെ പുറത്തു മതിലിനോടു ചേർന്നുള്ള ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കണമെന്നു ശുപാർശ. ∙ ആണ്ടിമഠം എഎൽപി സ്കൂളിനു മുന്നിൽ ്രടാഫിക് മുന്നറിയിപ്പു ബോർഡ് ഇല്ല.
ക്ലാസിൽ നിന്ന് റോഡിലേക്ക് ഒരു മീറ്റർ മാത്രമേ അകലം ഉള്ളൂ.
∙ ഒലവക്കോട് സൗത്ത് ജിഎൽപി സ്കൂളിൽ നിരവധി കണക്ഷൻ വയറുകൾ കടന്നുപോകുന്നു.
∙ മലമ്പുഴ അകമലവാരം സ്കൂൾ പരിസരത്തുള്ള വന്യമൃഗശല്യം ആശങ്ക സൃഷ്ടിക്കുന്നു.
∙ വെസ്റ്റ് യാക്കര ജിയുപി സ്കൂളിന്റെ കവാടത്തിൽ മരത്തിന്റെ ശാഖകൾ മുറിക്കണം.
∙ മേപ്പറമ്പ് ജിയുപി സ്കൂളിൽ അഴുക്കുചാൽ സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. ഇഴജന്തുക്കൾ പ്രവേശിക്കാൻ സാധ്യത
∙ കൽമണ്ഡപം എയുപി സ്കൂൾ പരിസരത്തും ഇഴജന്തുക്കളുടെ ശല്യത്തിന്റെ ആശങ്കയുണ്ട്.
വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചതനുസരിച്ചാണ് സ്കൂളുകളിൽ സന്ദർശനം നടത്തി സുരക്ഷാ റിപ്പോർട്ട് തയാറാക്കിയിട്ടുള്ളത്.
ഇതിൽ അടിയന്തര നടപടിക്കും നിർദേശിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]