
ചിറ്റിലഞ്ചേരി∙ ഒറ്റ ദിവസം രണ്ട് അപകടങ്ങൾ നടന്നതോടെ റോഡിലെ കുഴിയിൽ ചേമ്പ് നട്ട് നാട്ടുകാരുടെ പ്രതിഷേധം. മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്താര പാതയിൽ പള്ളിക്കാട് ജംക്ഷനിലെ റോഡാണ് യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്.
ഇന്നലെ രാവിലെയാണ് കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റത്. ഇതിനു പിന്നാലെ കുഴി കണ്ട് ബ്രേക്കു ചവിട്ടിയ കാറിനു പിന്നിലിടിച്ച് തമിഴ്നാട് സ്വദേശിയായ ബൈക്ക് യാത്രക്കാരനും പരുക്കേറ്റു. തുടർന്ന് നാട്ടുകാർ പ്രതിഷേധിക്കുകയും കുഴി കോൺക്രീറ്റ് ഇട്ട് അടയ്ക്കുകയും ചെയ്തു.
പരുക്കേറ്റ വള്ളിയോട് സ്വദേശി ആദിത്യനെയും (27) , തമിഴ്നാട് സ്വദേശിയെയും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർച്ചയായ അപകടങ്ങൾക്കു ശേഷവും അധികൃതർ ഇടപെടാത്തതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധിച്ചത്.
സംസ്ഥാനാന്തര പാതയിൽ പലയിടത്തും വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങളായി പെയ്യുന്ന കനത്ത മഴയിലാണ് റോഡ് തകർന്നത്.
മാസങ്ങൾക്കു മുൻപാണ് ഇതിനു മുൻപത്തെ കുഴികൾ അടച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]