
ഇന്ന്
∙ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
∙ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത
∙ കേരള, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനം പാടില്ല
താൽക്കാലിക നിയമനം
ഷൊർണൂർ ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്നോളജി ആൻഡ് ഗവ പോളിടെക്നിക് കോളജിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ് എൻജിനീയറിങ് ), ലക്ചറർ (കംപ്യൂട്ടർ എൻജിനീയറിങ്) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഓഗസ്റ്റ് നാലിന് രാവിലെ 10 ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0466-2220450, 9400006447
പരിശീലനം 26 മുതൽ
ചെർപ്പുളശ്ശേരി ∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ കീഴിൽ കുളക്കാട് പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യമായി 30 ദിവസത്തെ മൊബൈൽ ടെക്നിഷ്യൻ പരിശീലനം 26ന് ആരംഭിക്കും.
18 മുതൽ 44 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പങ്കെടുക്കുന്നവർ പേർ റജിസ്റ്റർ ചെയ്യണമെന്ന് ഡയറക്ടർ കെ.ബി.ശ്രീറാം അറിയിച്ചു.
ഫോൺ: 0466–2285554.
അധ്യാപക ഒഴിവ്
പാലക്കാട് ∙ ഗവ.വിക്ടോറിയ കോളജിൽ സുവോളജി വകുപ്പിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 6ന് രാവിലെ 10ന് . 0491 2576773.
സീറ്റ് ഒഴിവ്
കുഴൽമന്ദം ∙ തോലനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ 2025-26 അധ്യയന വർഷം എംഎസ്സി ജിയോഗ്രഫിയിൽ എസ്സി, എസ്ടി, സ്പോർട്സ് ക്വോട്ട, ലക്ഷദ്വീപ്, ഭിന്നശേഷി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവുണ്ട്.
7ന് മുൻപ് അപേക്ഷ നൽകണം. 94007 32854.
കുഴൽമന്ദം ∙ ഇന്ദു മെമ്മോറിയൽ ബിഎഡ് കോളജിൽ നാച്വറൽ സയൻസ് കൊമേഴ്സ് വിഭാഗത്തിൽ മെറിറ്റ് സീറ്റിൽ ഒഴിവുണ്ട്. 85929 90300, 85929 90400.
അയിലൂർ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഓണേഴ്സ്), ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ ( ഓണേഴ്സ്), എംഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ ഐഎച്ച്ആർഡി ക്വോട്ടയിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ.
85470 05029, 94468 29201
ഐടിഐയിൽ വനിതകൾക്ക് സീറ്റൊഴിവ്
അട്ടപ്പാടി∙ഗവ.ഐടിഐയിൽ വനിതകൾക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് (ജനറൽ, എസ്സി, എസ്ടി, മറ്റുള്ളവർ) അപേക്ഷ ക്ഷണിച്ചു. ഓഫിസിലെത്തി നേരിട്ട് അപേക്ഷ നൽകണം. 6ന് വൈകിട്ട് നാലിനകം അപേക്ഷിക്കണം.
അപേക്ഷാ ഫീസ് 100 രൂപ. ഫോൺ: 04924 296516.
ക്ലാർക്ക് ഒഴിവ്
പുതുപ്പരിയാരം ∙ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്ക് തസ്തികയിൽ ഒഴിവുണ്ട്.
എസ്എസ്എൽസി വിജയിച്ച കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അപേക്ഷിക്കാം. എൽഎസ്ജിഡി എൻജിനീയറിങ്ങിൽ പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. നാളെ ഉച്ചയ്ക്കു 3നു മുൻപായി നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കാം.
ഫോൺ: 0491-2555139.
മേഴ്സി കോളജിൽ സീറ്റൊഴിവ്
പാലക്കാട് ∙ മേഴ്സി കോളജിൽ എംഎസ്സി മാത്സ്, എംഎ ഇക്കണോമിക്സ്, എംകോം സെൽഫ് ഫിനാൻസ് കോഴ്സുകളിൽ വിവിധ ക്വോട്ടകളിലായി സീറ്റൊഴിവുണ്ട്. ക്യാപ് റജിസ്ട്രേഷൻ പൂർത്തിയാക്കി 8നുള്ളിൽ കോളജിൽ റിപ്പോർട്ട് ചെയ്യണം.
8848228427. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]