ആനകൾ കാടിറങ്ങുന്നതു തടയാൻ നെല്ലിയാമ്പതി താഴ്വാരത്തിൽ 2000 മുളംതൈകൾ നടാൻ പദ്ധതി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലങ്കോട് ∙ ആനകൾ കാടിറങ്ങുന്നതു തടയാൻ നെല്ലിയാമ്പതി താഴ്വാരത്തിൽ 2000 മുളംതൈകൾ നടാനുള്ള പദ്ധതി തയാറാക്കി വനംവകുപ്പ്. ഗ്രീൻ ഇന്ത്യ മിഷനിൽ ഉൾപ്പെടുത്തി, നെല്ലിയാമ്പതി മലനിരയ്ക്കു താഴെയുള്ള വഴുക്കുപ്പാറ വനത്തിലെ 10 ഹെക്ടർ സ്ഥലത്തു 10 ലക്ഷം രൂപ വിനിയോഗിച്ചു മുളംതൈകൾ നടാനുള്ള പദ്ധതിയാണു കൊല്ലങ്കോട് റേഞ്ച് തയാറാക്കി വനംവകുപ്പിനു കൈമാറി. കാട്ടാനകൾ ജനവാസ മേഖലയിലെത്തി തെങ്ങ്, കവുങ്ങ്, വാഴ എന്നിവയുൾപ്പെടെയുള്ള കൃഷി നശിപ്പിക്കുന്നതു തുടരുന്ന സാഹചര്യത്തിലാണു പദ്ധതി.
എലവഞ്ചേരി വനം സംരക്ഷണ സമിതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ഇതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നബാർഡിന്റെയും ഫണ്ടുകൾ ഉപയോഗിച്ചു സൗരോർജ തൂക്കുവേലി നിർമാണവും നടക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 13 കിലോമീറ്റർ തൂക്കു വേലിയിൽ നാലര കിലോമീറ്റർ നിർമാണം പൂർത്തിയാക്കി. അവശേഷിക്കുന്ന 8.5 കിലോമീറ്റർ ടെൻഡർ ചെയ്യാനുണ്ട്. നബാർഡ് ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന 27 കിലോമീറ്റർ ടെൻഡർ ചെയ്തതിൽ 21 കിലോമീറ്റർ പൂർത്തിയായി.