
ഗവ.മോയൻ എൽപി സ്കൂൾ കെട്ടിടം പൂർത്തിയായിട്ടും കാത്തിരിപ്പു തീരുന്നില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട് ∙ ഗവ.മോയൻ എൽപി സ്കൂളിൽ ആവശ്യത്തിനു ക്ലാസ് മുറികൾ ഉറപ്പാക്കാൻ വൈദ്യുതി കണക്ഷൻ, പെയ്ന്റിങ് പ്രവൃത്തികൾ കൂടി പൂർത്തിയാക്കി പുതിയ കെട്ടിടം ഉടൻ തുറന്നു കൊടുക്കണമെന്നു രക്ഷിതാക്കൾ ആവശ്യപ്പെട്ടു.എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ 10 ക്ലാസ് മുറികളുടെ കുറവുണ്ട്. പുതിയ കെട്ടിടത്തിൽ 10 ക്ലാസ് മുറികൾ ഉണ്ടെങ്കിലും വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല.സ്കൂളിലെ വരാന്തയിലും സ്റ്റേജിലുമൊക്കെ ക്ലാസ് മുറികൾ സജ്ജമാക്കിയാണു ക്ലാസ് മുറികളുടെ കുറവ് അധ്യയനത്തെ ബാധിക്കാതെ നോക്കിയിരുന്നത്.മഴക്കാലത്ത് ഈ വിധം ക്ലാസുകൾ പ്രവർത്തിപ്പിക്കുന്നതു ബുദ്ധിമുട്ടാണ്.ബാക്കി പ്രവൃത്തികൾ കൂടി പൂർത്തിയാക്കി അധ്യയന വർഷാരംഭത്തിനു മുൻപു തന്നെ പുതിയ കെട്ടിടം പ്രവർത്തന സജ്ജമാക്കുമെന്നു നഗരസഭ അറിയിച്ചിരുന്നെങ്കിലും നടപടികൾ പിന്നെയും വൈകി.പുതിയ ക്ലാസ് മുറികളിലേക്കാവശ്യമായ ബെഞ്ചും ഡെസ്ക്കും നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. വൈദ്യുതി കണക്ഷനോടൊപ്പം സ്കൂളിലെ സിംഗിൾ ഫെയ്സ് ലൈൻ ത്രീ ഫെയ്സ് ആക്കി ഉയർത്തിയാൽ മാത്രമേ സോളർ പാനലും ഉപയോഗിക്കാനാകൂ.