വാളയാർ ∙ അട്ടപ്പള്ളത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട
കേസിൽ കസ്റ്റഡിയിൽ വാങ്ങിയ 3 പ്രതികളെയും ഇന്നലെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പു നടത്തി. ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്ത ശേഷം അറസ്റ്റിലായ ജഗദീഷ്കുമാർ, വിനോദ്കുമാർ, ഷാജി എന്നിവരെയാണ് ഇന്നലെ വിവിധ ഭാഗങ്ങളിൽ തെളിവെടുപ്പിന് എത്തിച്ചത്.രാംനാരായൺ ഭാഗേലിനു നേരെ ആൾക്കൂട്ട
ആക്രമണമുണ്ടായ കിഴക്കേ അട്ടപ്പള്ളം, അടിയേറ്റു വീണുകിടന്ന മാതാളിക്കാട്, പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോയ അട്ടപ്പള്ളം ജംക്ഷൻ എന്നിവിടങ്ങളിലാണു ക്രൈംബ്രാഞ്ച് എസ്ഐടി സംഘം പ്രതികളുമായി തെളിവെടുപ്പു നടത്തിയത്.
ഇവരെ ചോദ്യം ചെയ്തതിലൂടെ കൂടുതൽ പ്രതികളെക്കുറിച്ചു വിവരം ലഭിച്ചെന്നാണു സൂചന. 3 പേരും കൃത്യത്തിൽ നേരിട്ടു പങ്കുള്ളവരാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇവരെ കൂടുതൽ ചോദ്യം ചെയ്യലിനു വിധേയമാക്കും. തുടർന്നു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.രാംനാരായൺ ഭാഗേലിനെ മോഷണക്കുറ്റം ആരോപിച്ചു പിടികൂടി വിചാരണ ചെയ്യുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും കൂടുതൽ ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇതു കേന്ദ്രീകരിച്ചാണു നിലവിലെ അന്വേഷണം. കേസിൽ പതിനഞ്ചോളം പ്രതികളുണ്ടെന്നാണു നിഗമനം. നിലവിൽ 8 പേർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്.
വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നു ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

