പട്ടാമ്പി ∙ ആർഎസ്എസിന്റെയും നരേന്ദ്ര മോദിയുടെയും ബി ടീമായാണു കേരളത്തിൽ പിണറായി വിജയനും സംഘവും പ്രവർത്തിക്കുന്നതെന്നു കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാരിയർ. ആർഎസ്എസിന്റെയും ബിജെപിയുടെയും രഹസ്യ അജൻഡകൾ കേരളത്തിൽ നടപ്പിലാക്കി കൊടുക്കുന്നതു പിണറായി വിജയനും സംഘവുമാണെന്നു സന്ദീപ് വാരിയർ കുറ്റപ്പെടുത്തി.
വല്ലപ്പുഴയിൽ യുഡിഎഫ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയോടും നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിനോടും സമരസപ്പെട്ട് അവർക്കു കീഴടങ്ങി അവർക്കു വേണ്ടി ഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാരിനുള്ള ഷോക്ക് ട്രീറ്റ്മെന്റ് ആകണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ഫലമെന്നു സന്ദീപ് വാരിയർ പറഞ്ഞു.
യുഡിഎഫ് ചെയർമാൻ എം.ടി.അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
നേതാക്കളായ സെയ്ത് കോടനാട്, എം.രാമദാസ്, മുഹമ്മദലി മാറ്റാംതടം, എ.എ.ജമാൽ, അൻവർ സാദത്ത്, ഹക്കിം ചൂരക്കോട്, നാസർ ചൂരക്കോട്, എം.ടി.കുഞ്ഞു മുഹമ്മദ്, ദാവൂദ് കളത്തിൽ, കെ.സദക്കത്തുല്ല, എ.നസീർ, കബീർ കളത്തിൽ, കെ.അബ്ദു ഹാജി, കെ.അഷറഫ്, കെ.നൗഷാദ്, സി.കെ.സിദ്ദീഖ്, കെ.അസീസ്, ഇ.പി.ഇക്ബാൽ, എം. വിജയകുമാർ, എം.മഷ്ക്കർ, കെ.സുലൈഖ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

