പാലക്കാട് ∙ ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ കേരളത്തിന്റെ ഹാട്രിക് കിരീടനേട്ടത്തിൽ പാലക്കാടിന്റെ കയ്യൊപ്പുമായി നാലു പരിശീലകരും മെഡൽ കൊയ്ത്തു നടത്തി താരങ്ങളും. ഹരിയാനയിലെ ഭിവാനിയിൽ നടന്ന മേളയിൽ ജില്ലയിൽ നിന്ന് 16 താരങ്ങൾ പങ്കെടുത്ത് അഞ്ചു സ്വർണവും (റിലേ അടക്കം) ഒരു വെള്ളിയും ആറു വെങ്കലവും നേടി വിജയത്തിൽ നിർണായകമായി.
താരങ്ങൾക്കു വിജയ ഫോർമുല നൽകി നാലു പരിശീലകരും ഒപ്പം ചേർന്നു.
ജിവി രാജ അവാർഡ് ജേതാവും മാത്തൂർ സിഎഫ്ഡി എച്ച്എസ്എസിലെ കായികാധ്യാപകനുമായ കെ.സുരേന്ദ്രൻ, പട്ടാമ്പി ഗവ.യുപി സ്കൂളിലെ കായികാധ്യാപകനും ലോക സ്കൂൾ കായിക മേളയിൽ പങ്കെടുത്ത ഇന്ത്യൻ സ്കൂൾ ടീമിന്റെ മുൻ പരിശീലകനുമായ കെ.നന്ദഗോപാലൻ, പുതുപ്പാടി ജിഎച്ച്എസ്എസിലെ പരിശീലകനും ദേശീയ, രാജ്യാന്തര താരങ്ങളെ വളർത്തിയെടുത്ത ചിറ്റൂർ സ്വദേശി എം.അരവിന്ദാക്ഷൻ, സംസ്ഥാന, ദേശീയ താരങ്ങളെ വളർത്തിയെടുത്ത ചളവറ ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപിക സൂര്യമോൾ ചളവറ എന്നിവരാണു പരിശീലകർ.
പരിശീലകർ എന്ന നിലയിൽ ഇവരുടെയും ഹാട്രിക് വിജയമായിരുന്നു ഭിവാനിയിൽ നടന്നത്. ചിറ്റൂർ ഗവ.
ജിഎച്ച്എസ്എസിലെ ജെ.നിവേദ് കൃഷ്ണ 200 മീറ്ററിൽ സ്വർണവും 100 മീറ്ററിൽ വെങ്കലവും നേടി. 4×400 റിലേയിൽ കെ.കെ.അഭിജിത്ത് (സിഎഫ്ഡിഎച്ച്എസ്എസ് മാത്തൂർ), എം.ഐ. അൽ ഹുസൈൻ (വിഎംഎച്ച്എസ്എസ് വടവന്നൂർ), ഗൗതം കൃഷ്ണ (എച്ച്എസ്എസ് മുണ്ടൂർ) എന്നിവരടങ്ങിയ ടീം സ്വർണം നേടി. പെൺകുട്ടികളുടെ 4×400 റിലേയിൽ വി.ലിപിക, കെ.വീണ (വിഎംഎച്ച്എസ്എസ് വടവന്നൂർ ), ഡി.ദിൽസ (സിഎഫ്ഡിഎച്ച്എസ്എസ് മാത്തൂർ) എന്നിവരടങ്ങിയ ടീം വെങ്കലവും നേടി. 4×100 മീറ്റർ റിലേയിൽ ജെ.നിവേദ് കൃഷ്ണ (ജിഎച്ച്എസ്എസ് ചിറ്റൂർ), കെ.അഭിജിത്ത് (സിഎഫ്ഡിഎച്ച്എസ്എസ് മാത്തൂർ) കേരളത്തിനായി സ്വർണം നേടി.
4×100 റിലേ പെൺകുട്ടികളിൽ എസ്.അക്ഷയ (എച്ച്എസ്എസ് പുളിയംപറമ്പ്) വെങ്കലം നേടി.
ജെ.വിഷ്ണുശ്രീ 100മീ. ഹർഡിൽസിൽ വെള്ളി നേടി (വിഎംഎച്ച്എസ്എസ് വടന്നൂർ).
മികച്ച പിന്തുണയേകി. 71 പേർ കേരളത്തിനായി മൈതാനത്തിറങ്ങി.
ഇഞ്ചോടിഞ്ചു പോരാട്ടത്തിലായിരുന്നു കേരളത്തിന്റെ കിരീട (67 പോയിന്റ്) നേട്ടം.
ഹരിയാന (64 പോയിന്റ്) രണ്ടാം സ്ഥാനവും മഹാരാഷ്ട്ര (63 പോയിന്റ്) മൂന്നാം സ്ഥാനവും നേടി. റിലേയിൽ ജില്ലയുടെ താരങ്ങളുടെ മികവാണു കേരളത്തിനു ഹാട്രിക് വിജയത്തിനു കാരണം. പൊതു വിദ്യാഭ്യാസ വകുപ്പ് സ്പോർട്സ് ഓർഗനൈസർ ഹരീഷ് ശങ്കർ, ചീഫ് കോച്ച് കെ.എസ്.അജിമോൻ എന്നിവർ മികച്ച പിന്തുണയേകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

