വാൽപാറ ∙ നഗരത്തിലെ കച്ചവടക്കാർക്കാർക്കും പ്രദേശവാസികൾക്കും സിംഹവാലൻ കുരങ്ങുകൾ തലവേദനയായി മാറുന്നുവെന്നു നാട്ടുകാർ. ബേക്കറികളിലും മറ്റു കടകളിലും കയറി ബിസ്കറ്റ്, കേക്ക്, മിഠായി, പാൽ പാക്കറ്റുകൾ തുടങ്ങി കയ്യിൽകിട്ടുന്നതെന്തും കൈക്കലാക്കുന്നത് പ്രതിസന്ധിയാകുന്നത്.
കച്ചവടക്കാർ വനംവകുപ്പിനും ജില്ലാ കലക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടും കുരങ്ങുശല്യത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ നടപടികളൊന്നുമില്ല.
വാൽപാറയിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾ, ഒരു കാരണവശാലും മൃഗങ്ങൾക്കു ഭക്ഷ്യസാധനങ്ങൾ നൽകരുതെന്നു പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ടെങ്കിലും അതു വകവയ്ക്കാതെ പലരും തീറ്റനൽകുന്നുണ്ടെന്നും പിന്നീട് സഞ്ചാരികളിൽ നിന്നു ലഭിക്കാതെ വരുമ്പോഴാണ് ഇവ നഗരത്തിലേക്കു കടക്കുന്നതെന്നും റേഞ്ച് ഓഫിസർ ഗിരിധരൻ പറഞ്ഞു.
വാൽപാറ–പൊള്ളാച്ചി റോഡിൽ പുതുതോട്ടം എസ്റ്റേറ്റിലെ കാടുകളിൽ കൂടുതലായി കാണാറുള്ള ഇവ കാടുകളിലെ പഴവർഗങ്ങളും കായ്കളുമൊക്കെ ഭക്ഷിച്ചാണു ജീവിക്കുന്നത്. ഇവയ്ക്ക് മറ്റു സാധനങ്ങൾ തീറ്റ നൽകുന്നതോടെ ഭക്ഷണശീലം മാറുമെന്നും അതു പിന്നീട് കടകളിലും വീടുകളിലുമൊക്കെ എത്താൻ ഇടയാക്കുമെന്നും ഗിരിധരൻ പറയുന്നു.
കുരങ്ങുകൾ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിച്ചുവരുന്നതായും അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

