ലക്കിടി ∙ നൂറുക്കണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന മംഗലം – മുരുക്കുംപറ്റ റോഡിൽ ഓവുപാലം ഭാഗികമായി തകർന്നു, പാലം പൂർണമായി തകർന്നാൽ ഇതുവഴി യാത്ര മുടങ്ങുമെന്ന ആശങ്കയിൽ നാട്ടുകാർ. മംഗലത്തു നിന്നു നൂറു മീറ്റർ മാറിയാണ് ഓവുചാലിനു മുകളിൽ റോഡ് ഒരു മീറ്റർ നീളത്തിൽ തകർന്നുകിടക്കുന്നത്.
സംസ്ഥാനപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോൾ വാഹനങ്ങൾ ബൈപാസായി കടന്നുപോകുന്നത് ഇതുവഴിയാണ്.
ഒരുമാസം മുൻപ് ഓവുപാലത്തിനു മുകളിൽ ചെറിയ കുഴി ആദ്യം രൂപപ്പെട്ടിരുന്നു. അധികൃതർ നടപടി സ്വീകരിക്കാൻ വൈകിയതോടെ റോഡ് നിലവിൽ ഒരു മീറ്റർ നീളം തകർന്നുകഴിഞ്ഞു.
മഴയിൽ റോഡിലൂടെ വെള്ളം കുത്തിയൊലിച്ച് പോകുന്നതിനാല്‍ കുഴി കാണാന്‍ കഴിയാത്ത സ്ഥിതിയിലാണ്. രാത്രിയില്‍ ഒട്ടേറെ ബൈക്ക് യാത്രക്കാര്‍ തകര്‍ന്ന റോഡില്‍ അപകടത്തില്‍പ്പെടുന്നതും പതിവായി.
വലിയ ചരക്കുവാഹനങ്ങള്‍ കടന്നുപോകുന്നതിനാല്‍ ഏതു സമയത്തും റോഡ് പൂര്‍ണമായി തകരാന്‍ സാധ്യതയുണ്ട്.
അപകട സൂചനാ ബോര്‍ഡുകള്‍ പോലും സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായില്ല, പരിസരവാസികള്‍ മരച്ചില്ലകള്‍ റോഡിലെ കുഴിയില്‍ വച്ചിരിക്കയാണ്.
വലിയ കാലപ്പഴക്കമുള്ള ഓവുചാല്‍ അടിയന്തരമായി നവീകരിക്കണമെന്നും പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]