ഇന്ന്
∙ റേഷൻ കടകൾ ഉച്ചയ്ക്കു ശേഷം മാത്രമേ തുറക്കൂ.
കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
∙ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത
നാവിക സേനയിൽ നിന്ന് വിരമിച്ചവർക്കുള്ള ക്യാംപ് 11ന്
പാലക്കാട് ∙ ഇന്ത്യൻ നാവിക സേനയിൽ നിന്നു വിരമിച്ചവർക്കും അവരുടെ ആശ്രിതർക്കുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 11നു രാവിലെ 11നു ക്യാംപ് നടത്തും. കൊച്ചി ദക്ഷിണ നാവിക ആസ്ഥാനമായ ഐഎൻഎസ് വെണ്ടുരുത്തിയിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
നാവിക സേനയിലെ പുതിയ ക്ഷേമപദ്ധതികൾ, പെൻഷൻ സംബന്ധമായ സംശയങ്ങൾ, പരാതികൾ എന്നിവ അറിയിക്കാം.
കൂടിക്കാഴ്ച 12ന്
പാലക്കാട് ∙ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ വിവിധ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 12നു രാവിലെ 9.30നു നൂറണി ശാരദ കല്യാണ മണ്ഡപത്തിനു സമീപത്തുള്ള എൻഎച്ച്എം ഓഫിസിൽ നടക്കും. ഡെന്റൽ സർജൻ, ഫാർമസിസ്റ്റ് ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരും ജൂനിയർ കൺസൽറ്റന്റ് , ഓഡിയോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ തസ്തികയിൽ അപേക്ഷിച്ചവർക്കുമാണു കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾക്ക്: www.arogyakeralam.gov.in.
ഫോൺ: 04912504695. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]