
അലനല്ലൂർ ∙ അട്ടപ്പാടി പാലൂർ ഗവ.യുപി സ്കൂളിലെ വിദ്യാർഥികൾക്ക് പഠനസഹായങ്ങളുമായി അലനല്ലൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റ് അംഗങ്ങളെത്തി. വിദ്യാശ്രയം പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എഴുപതോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തതു. നോട്ട്പുസ്തകം, കുട, ബാഗ്, ഇൻസ്ട്രുമെന്റ് ബോക്സ്, ക്രയോൺസ്, വാട്ടർ ബോട്ടിൽ തുടങ്ങിയ സാധനങ്ങളാണ് നൽകിയത്.
കൂടാതെ മുഴുവൻ വിദ്യാർഥികൾക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും കുട്ടികൾക്കായി വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
പാലൂർ ജിയുപിഎസ് പ്രധാനാധ്യാപിക വി.രങ്കി, സീനിയർ അസിസ്റ്റന്റ് സി.പി.തമ്പി, എൻഎസ്എസ് പ്രോഗ്രാം ഓഫിസർ എൻ.ഷാജി, വി.ആർ.രതീഷ്, കെ.പ്രകാശ്, ടി.ഷംന, എം.ടി.സൗമ്യ, സി.ശ്രീലക്ഷ്മി, കെ.സഞ്ജയ് പ്രസാദ് എന്നിവർ സംബന്ധിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]