
പാലക്കാട് ∙ കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ (പാലക്കാട് ടസ്കർ 5) കാട്ടാന മലമ്പുഴയിൽ ജനവാസ മേഖലയിലെത്തി. മലമ്പുഴ പന്നിമട
ഭാഗത്തെ പാടത്താണ് ഇന്നലെ രാവിലെ കാട്ടാന എത്തിയത്. മൂന്നു മണിക്കൂറോളം ഇവിടെ നിലയുറപ്പിച്ച കാട്ടാനയെ നാട്ടുകാരും വനംവകുപ്പും ചേർന്നു കാട്ടിലേക്കു തുരത്തി.
കാട്ടാനയ്ക്കു കാഴ്ചക്കുറവുള്ളതിനാൽ നടക്കുന്നതിൽ വേഗക്കുറവുണ്ട്. ശരീരത്തിലും മുറിവുകളുണ്ട്.
ഇപ്പോൾ ആന കഞ്ചിക്കോട് കോങ്ങാട്ടുപാടത്തെ കാട്ടിലാണുള്ളത്.
കണ്ണിൽ നിന്നു നീരൊഴുകുന്നതു കൂടിയിട്ടുണ്ട്. നടക്കാനും ബുദ്ധിമുട്ടുണ്ട്.
ആനയ്ക്കു കടുത്ത വേദനയുണ്ടെന്നാണ് അതിന്റെ ചലനത്തിൽ നിന്നു വ്യക്തമാകുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനയെ മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകുന്ന നടപടികളുടെ ഭാഗമായി പ്രത്യേക സംഘം അടുത്ത ദിവസം പാലക്കാട്ടെത്തും.
ആനയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. മയക്കുവെടി നേരിടുന്നതിനുള്ള ആരോഗ്യം ആനയ്ക്കുണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.
വെറ്ററിനറി ഡോക്ടർമാരും മയക്കുവെടി വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്.
ആനയെ നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള തീയതിയും സ്ഥലവും തീരുമാനിക്കുക. ആനയുടെ ഇടതുകണ്ണിനു നേരത്തെ കാഴ്ച നഷ്ടപ്പെട്ടു. വലതുകണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണു ചികിത്സ തീരുമാനിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]