
സ്കൂളുകളിൽ ഇന്ന് പ്രവേശനോത്സവം: വെൽകം ടു സ്കൂൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പാലക്കാട്∙ പുതിയ പുസ്തകങ്ങളും ബാഗുകളുമൊക്കെയായി വിദ്യാർഥികൾ ഇന്ന് വിദ്യാലയങ്ങളിലേക്കെത്തും. ജില്ലയിലെ 1002 സ്കൂളുകളിലാണ് ഇന്ന് പ്രവേശനോത്സവം. സ്കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഉമ്മിണി ഗവ.ഹൈസ്കൂളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. എ.പ്രഭാകരൻ എംഎൽഎ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാകും. സ്കൂൾ ബസ്, കെട്ടിടം തുടങ്ങിയവയുടെ ഫിറ്റ്നസ് പരിശോധനകളും പൂർത്തീകരിച്ചു.പാഠപുസ്തക വിതരണം 80 ശതമാനത്തോളം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഏതാനും ഭാഷാ വിഷയങ്ങളുടെ പുസ്തകങ്ങൾ എത്താനുണ്ട്. ഉച്ചഭക്ഷണത്തിനുള്ള അരിയും മറ്റുവസ്തുക്കളും സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. പല സ്കൂളുകളിലും ഭക്ഷണ വിതരണത്തിന്റെ ട്രയൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ക്ലാസ് മുറികളെല്ലാം പുതിയ കൂട്ടുകാർക്കായി ഒരുങ്ങിക്കഴിഞ്ഞു.
നാളെ മുതൽ വാല്യു എജ്യുക്കേഷൻ
ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകളെ കുറിച്ച് കുട്ടികളിൽ അവബോധം രൂപീകരിക്കാൻ നാളെ മുതൽ 13 വരെ ഒരു മണിക്കൂർ സ്കൂളുകളിൽ പ്രത്യേക ക്ലാസുകളുണ്ടാകും. ദിവസവും ഓരോ വിഷയങ്ങളാകും ചർച്ച ചെയ്യുക.പരസ്പര സഹകരണം, ഡിജിറ്റൽ അഡിക്ഷൻ, വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർഥികളിൽനിന്നു തന്നെ അഭിപ്രായ രൂപീകരണമുണ്ടാക്കിയെടുക്കും. ഇതിനായി സംവാദം, സെമിനാർ തുടങ്ങിയ ഏതുരീതിയും തിരഞ്ഞെടുക്കാം.