പാലക്കാട് ∙ തലയ്ക്കു മീതെ അപകടം പതിയിരിക്കുമ്പോഴും ജില്ലയിൽ തകർച്ചാ ഭീഷണിയുള്ള ശുദ്ധജല ടാങ്കുകൾ പൊളിച്ചു നീക്കാൻ നടപടിയില്ല. കൂറ്റൻ ടാങ്കുകൾ ഏതു സമയത്തും തകർന്നു വീഴാമെന്നിരിക്കെയാണ് അനാസ്ഥ.
അപകടാവസ്ഥയിലുള്ളതും ഉടൻ പൊളിച്ചുനീക്കേണ്ടതുമായ ജലസംഭരണികളുടെ കണക്ക് ജല അതോറിറ്റി ബന്ധപ്പെട്ടവർക്ക് സമർപ്പിച്ചു 4 മാസം കഴിഞ്ഞിട്ടും പൊളിച്ചു നീക്കാൻ ഫണ്ട് അനുവദിച്ചിട്ടില്ല.
ജല അതോറിറ്റിയാണു ഫണ്ട് അനുവദിക്കേണ്ടത്. കൊല്ലങ്കോട് വില്ലേജ് (ഒന്ന്) ഓഫിസിനു സമീപം 7 ലക്ഷം ലീറ്റർ ശേഷിയുള്ള ടാങ്കും വട്ടേക്കാട് 3 ലക്ഷം ലീറ്ററിന്റെ ജലസംഭരണിയും അപകട
ഭീഷണിയിലാണ്. ടാങ്കുകളിൽ വെള്ളം നിറയ്ക്കുന്നതു ജല അതോറിറ്റി നിർത്തിവച്ചിട്ടുണ്ട്.
ദേശീയപാതയ്ക്കു സമീപം പുതുപ്പരിയാരത്തും അപകടഭീഷണിയിൽ ജല അതോറിറ്റിയുടെ ടാങ്കുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇടപെട്ടെങ്കിലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
കൊച്ചി തമ്മനത്തു കഴിഞ്ഞ നവംബറിൽ കൂറ്റൻ വാട്ടർ ടാങ്ക് തകർന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

