ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ്: 10 പ്രതികള്‍ക്ക് ജാമ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി ∙ പാലക്കാട് ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ 10 പ്രതികള്‍ക്ക് ജാമ്യം. യുഎപിഎ ചുമത്തപ്പെട്ട കേസില്‍ 10 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അഷ്റഫ് മൗലവി, ഷെഫീഖ്, ബി. ജാഫര്‍, നാസ്സര്‍, എച്ച്. ജംഷീര്‍, അബ്ദുല്‍ ബാസിത്, കെ. മുഹമ്മദ് ഷഫീഖ്, കെ. അഷ്റഫ്, ബി. ജിഷാദ്, സിറാജുദ്ദീന് എന്നിവര്‍ക്കാണ് ജാമ്യം.
ജസ്റ്റിസുമാരായ എ. രാജ വിജയരാഘവന്, പി.വി.ബാലകൃഷ്ണന് എന്നിവരുടെ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കേസിലെ 17 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്കിയ അപ്പീല്‍ സുപ്രീകോടതിയുടെ പരിഗണനയിലാണ്.