പാലക്കാട് ∙ മലമ്പുഴ ഡാമിൽ ഇനി ശേഷിക്കുന്നതു ശുദ്ധജല വിതരണത്തിനുള്ള വെള്ളം മാത്രം. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ 104.96 മീറ്ററാണു നിലവിലെ ജലനിരപ്പ്.
226 ദശലക്ഷം ഘനമീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. ഇതിൽ 52.77 ദശലക്ഷം ഘനമീറ്റർ ജലമാണ് ഇപ്പോഴുള്ളത്.
മലമ്പുഴ ഡാമിൽ ശുദ്ധജല വിതരണത്തിനായി കരുതിവച്ചിട്ടുള്ളത് 40 ദശലക്ഷം ഘനമീറ്റർ ജലമാണ്. ഇതിൽ 10 ദശലക്ഷം ഘനമീറ്റർ ഭാരതപ്പുഴയിലേക്കുള്ള വേനൽക്കാല കരുതൽ ജലമാണ്.
ഭാരതപ്പുഴയെ ആശ്രയിച്ച് ഒട്ടേറെ ശുദ്ധജല വിതരണ പദ്ധതികൾ ഉണ്ട്. വേനൽമഴ വൈകിയാൽ പുഴ വരളും.
ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും. ഈ സമയത്ത് മലമ്പുഴയിൽ നിന്ന് കൽപാത്തിപ്പുഴ വഴി ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നു വിടേണ്ടതുണ്ട്.
ഒരു തവണ 3 ദശലക്ഷം ഘനമീറ്റർ ജലമെങ്കിലും തുറന്നു വിട്ടാലേ ഭാരതപ്പുഴയിൽ ഷൊർണൂർ വരെ ജലം എത്തൂ. വേനൽ കടുത്താൽ ഇത്തരത്തിൽ 3 തവണയെങ്കിലും ഭാരതപ്പുഴയിലേക്കു വെള്ളം തുറക്കേണ്ടിവരും.
ഇതിനു പുറമെ പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, പിരായിരി, മരുതറോഡ്, പുതുശ്ശേരി പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണവും മലമ്പുഴ ഡാമിൽ നിന്നാണ്.
പുറമെ മുണ്ടൂർ പഞ്ചായത്തിലെ ചില ഭാഗങ്ങളിലേക്കും ജലവിതരണം ഉണ്ട്. സാധാരണ വേനലിൽ ഇപ്പോഴത്തെ കരുതൽ ജലം ദാഹജല വിതരണത്തിനു മതിയാകും.
മഴ വൈകുകയും വേനൽ അതിരൂക്ഷമാകുകയും ചെയ്താൽ ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും.
ഡാം സുരക്ഷയ്ക്ക് 2.4 ദശലക്ഷം ഘനമീറ്റർ
∙ ഡാമിന്റെ സുരക്ഷയ്ക്കായി 2.4 ദശലക്ഷം ഘനമീറ്റർ ജലം ഒന്നിനും ഉപയോഗിക്കാതെ ഡെഡ് സ്റ്റോറേജ് ആയി കരുതി വയ്ക്കേണ്ടതുണ്ട്. ശുദ്ധജല വിതരണത്തിനുള്ള വിഹിതത്തിനു പുറമെ പിന്നെ ഡാമിൽ 10.7 ദശലക്ഷം ഘനമീറ്റർ ജലമാണ് ഉണ്ടാകുക.
വേനൽ കടുത്താൽ ഡാമിൽ നിന്നുള്ള ബാഷ്പീകരണത്തോതും കുത്തനെ ഉയരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

