കോയമ്പത്തൂർ∙ ഗാന്ധിപുരത്ത് വിമൻസ് ഹോസ്റ്റലിനുള്ളിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തിരുനെൽവേലി മേലപ്പാളയം തരുവ സ്വദേശി ശ്രീപ്രിയ (30) യെയാണ് ഭർത്താവ് ബാലമുരുകൻ (32) കൊലപ്പെടുത്തിയത്.
ഗാന്ധിപുരം ക്രോസ്കട്ട് റോഡ് രണ്ടാമത് വീഥിയിലുള്ള ഹോസ്റ്റലിലാണ് ഞായറാഴ്ച രാവിലെ സംഭവം. കുടുംബ പ്രശ്നം കാരണം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി കോയമ്പത്തൂരിൽ തങ്ങി ടൗൺഹാളിൽ ജോലിക്ക് പോവുകയായിരുന്നു.
ഇതിനിടെ ബന്ധുവായ ഇസക്കി മുത്തു യുവതിയുമായി ഒരുമിച്ചെടുത്ത ഫോട്ടോ ബാലമുരുകന് അയച്ചുനൽകിയതോടെയാണ് ബന്ധുവിനെയുംകൊണ്ട് ഹോസ്റ്റലിൽ എത്തിയത്.
സന്ദർശകമുറിയിൽവച്ച് കൂടെ വരാൻ വിളിച്ചെങ്കിലും തയാറാകാതിരുന്നതോടെ കയ്യിൽ കരുതിയ വെട്ടുകത്തികൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹവുമായി സെൽഫിയെടുത്ത ബാലമുരുകൻ തെറ്റിനുള്ള ശിക്ഷ എന്ന് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടതു കണ്ടാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. കൂടെ വന്ന ബന്ധുവായ സ്ത്രീ ബോധംകെട്ടു വീണു.
വിവരം അറിഞ്ഞെത്തിയ രത്നപുരി പൊലീസ് ബാലമുരുകനെ അറസ്റ്റ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

