∙ പുത്തൻ വസ്ത്രങ്ങൾ, പൂക്കളം, മാവേലി, ഓണസദ്യ; നാട് ഓണപ്പാച്ചിലിലാണ്. പൂവിളികൾക്കു മുൻപേ പാലക്കാട്ടെ പൂമാർക്കറ്റുകൾ ഉണർന്നിരുന്നു.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ ഓണക്കോടിയെടുക്കാൻ എത്തുന്നവരുടെ തിരക്ക്. മിക്ക കടകളും രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. പഴം–പച്ചക്കറി വിപണിയും സജീവം.
ഷോപ്പിങ് മാളുകളും ഹൈപ്പർ മാർക്കറ്റുകളുമെല്ലാം ഓഫറുകളുമായി രംഗത്തുണ്ട്. സ്റ്റേഷനറി, ഫാൻസി, ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും വലിയങ്ങാടിയിലെ പലചരക്കു വ്യാപാര കേന്ദ്രങ്ങളിലും കച്ചവടം പൊടിപൊടിക്കുന്നു.
പച്ചക്കറി – പുഷ്പ വിപണിയിൽ വിലക്കയറ്റം കാര്യമായി ബാധിച്ചില്ലെങ്കിലും പലവ്യഞ്ജനങ്ങൾക്കും പഴവർഗങ്ങൾക്കും വിലകൂടിയിട്ടുണ്ട്.
സപ്ലൈകോ ഓണം ഫെയറിലും കൺസ്യൂമർഫെഡ്, കുടുംബശ്രീ ഓണച്ചന്തകളിലും സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്കായിരുന്നു. വഴിയോരങ്ങളിലും തുണി, പൂക്കൾ, ചെരിപ്പ് എന്നിവയുടെ വിൽപന തകൃതി .
ഗതാഗതം നിയന്ത്രിക്കാനും സുരക്ഷയ്ക്കായും കൂടുതൽ പൊലീസുകാരുടെ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്
സദ്യയും കോടിയും
ഓണസദ്യയിലെ ആദ്യ ഇനമാണു ശർക്കരവരട്ടിയും നേന്ത്രക്കായ ഉപ്പേരിയും. ഓണവിപണി ലക്ഷ്യമിട്ടു കൃഷിചെയ്ത കർഷകരും വിൽപനക്കാരും പ്രതീക്ഷയിലാണ്.
നേന്ത്രക്കായയ്ക്കു കിലോഗ്രാമിനു 35 രൂപയാണു വില. സാധാരണ ഓണക്കാലത്തു പച്ചക്കറിക്കു വില കൂടാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ലെന്നു വ്യാപാരികൾ പറയുന്നു.
സാമ്പാറും ഓലനും അവിയലുമൊക്കെ അധികം ചെലവില്ലാതെ ഒരുക്കാം. തുണിത്തരങ്ങൾക്കു കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു വിലക്കുറവുണ്ട്.
വലിയ കടകളുടെ സ്വന്തം മില്ലുകളിൽ നിന്നും തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും ഉൾപ്പെടെ പുതിയ ഡിസൈനുകളിൽ ഓണക്കോടി എത്തി. തിരുപ്പൂരിൽ നിന്നാണു കൂടുതൽ എത്തുന്നത്.
ചെറിയ കടകളിൽ പോലും വലിയ ഓഫറുകളുണ്ട്. കോംബോ ഓഫറുകളാണു മികച്ചതെന്ന് ഉപയോക്താക്കൾ പറയുന്നു.
ഖാദി ഷോറൂമുകളിലും പുത്തൻ ട്രെൻഡ് വസ്ത്രങ്ങളുണ്ട്. കസവു മുണ്ടിനും സാരിക്കുമെല്ലാം വിലക്കുറവുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]