അലനല്ലൂർ∙ അലനല്ലൂർ – കോട്ടോപ്പാടം പഞ്ചായത്തുകളിലേക്കു ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിട്ട ഭീമനാട് – നാട്ടുകൽ റോഡിന്റെ വശങ്ങൾ വാഹനങ്ങൾക്ക് അപകടഭീഷണിയായി.
ഭീമനാട് മുല്ലക്കൽ അമ്പലത്തിനു സമീപം ടാർ ബാരൽ വച്ചാണു വാഹനങ്ങൾക്കു മുന്നറിയിപ്പു നൽകിയിട്ടുള്ളത്. ഇരു പഞ്ചായത്തുകളിലേക്കും വെള്ളം എത്തിക്കാൻ പാതയുടെ ഇരുവശവും തുരന്നാണു പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
പൈപ്പിട്ട
ശേഷം മണ്ണുമൂടിയ ഭാഗമാണു വാഹനങ്ങൾക്ക് അപകടക്കെണിയാകുന്നത്. സൈഡ് നൽകുമ്പോൾ വാഹനങ്ങൾ വശങ്ങളിൽ താഴ്ന്നു പോകുന്നതു പതിവാണ്.
കൂടാതെ അഴുക്കുചാലിനോടു ചേർന്ന് പൈപ്പിട്ടതിനാൽ പലഭാഗത്തും പാതയുടെ വശങ്ങൾ ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. ഈ ഭാഗങ്ങളിൽ അപകടസാധ്യത നിലനിൽക്കുന്നതിനാൽ ഇവിടെയാണു ടാർ ബാരൽ വച്ചിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]