പാലക്കാട് ∙ ഒലവക്കോട്–താണാവ് റോഡിൽ വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ ഗതാഗതം കുരുക്കിൽ. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഓണക്കാലത്തു ഗതാഗതക്കുരുക്ക് രൂക്ഷമാകും.
താൽക്കാലികമായെങ്കിലും കുഴി അടയ്ക്കാൻ അടിയന്തര നടപടി വേണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. റോഡിൽ പെട്രോൾ പമ്പ് ഭാഗത്താണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്.
ഇതുവഴി ചെറുവാഹനങ്ങളിലുള്ള യാത്ര സാഹസികമാണ്.
ഇനിയുള്ള ദിവസങ്ങളിൽ റോഡിൽ തിരക്കേറും. ഇതു കണക്കിലെടുത്തു ദേശീയപാത വിഭാഗം ഉടൻ കുഴി അടയ്ക്കണമെന്നു പൊതുപ്രവർത്തകൻ ബഷീർ പൂച്ചിറ ആവശ്യപ്പെട്ടു.
വി.കെ.ശ്രീകണ്ഠൻ എംപിയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. നേരത്തെ എംപി ഉൾപ്പെടെ ശക്തമായി ഇടപെട്ടാണ് അപകടക്കുഴികൾ നികത്തി റോഡ് ഗതാഗതയോഗ്യമാക്കിയത്.
ശക്തമായ മഴയിൽ ഇതു വീണ്ടും തകർന്നതോടെയാണ് വീണ്ടും കുരുക്കു രൂപപ്പെട്ടത്.
റോഡിൽ അറ്റകുറ്റപ്പണി നടത്താൻ ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗതിയിലാണ്.
അതുവരെയുള്ള ഗതാഗതം സുഗമമാക്കാൻ താൽക്കാലിക കുഴി അടയ്ക്കൽ അനിവാര്യമാണ്. കുഴികൾ കാരണം റോഡിൽ അപകട
സാധ്യതയും കൂടുതലാണ്. റോഡിലെ കുഴി ഗതാഗതക്കുരുക്കിനു കാരണമാകുന്നതായി പൊലീസും അറിയിച്ചിട്ടുണ്ട്.
ഒലവക്കോട് ജംക്ഷനിൽ ചുണ്ണാമ്പുതറ റോഡിലേക്കു തിരിയുന്നിടത്തും റോഡ് തകർന്നു കിടക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]