ഒറ്റപ്പാലം ∙ എൻഎസ്എസ് താലൂക്ക് യൂണിയന്റെ സപ്തതി ആഘോഷത്തോടനുബന്ധിച്ചു യൂണിയൻ ആസ്ഥാനത്തു സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ അർധകായ വെങ്കല പ്രതിമ അനാഛാദനം ചെയ്തു. താലൂക്ക് സമ്മേളനവും നടത്തി.
എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ പി.നാരായണൻ പ്രതിമയുടെ സമർപ്പണം നിർവഹിച്ചു. തുടർന്നു നടന്ന താലൂക്ക് സമ്മേളനം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും ചേർത്തല യൂണിയൻ പ്രസിഡന്റുമായ പ്രഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.നാരായണൻ അധ്യക്ഷനായി.
സമുദായാംഗങ്ങൾക്കു ചികിത്സാ സഹായം നൽകാൻ ലക്ഷ്യമിട്ടു നടപ്പാക്കുന്ന ‘കാരുണ്യവർഷം’ പദ്ധതിയുടെ പ്രഖ്യാപനവും യോഗത്തിൽ നടത്തി. കരയോഗം റജിസ്ട്രാർ വി.വി.ശശിധരൻ നായർ മുഖ്യപ്രഭാഷണം നടത്തി.
മൂവാറ്റുപുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ്, ഒറ്റപ്പാലം താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.മോഹനൻ, സെക്രട്ടറി കെ.ബി.ജയചന്ദ്രൻ, വനിതാ യൂണിയൻ സെക്രട്ടറി പി.പുഷ്പലത, വി.ആർ.ഷിബിൻ എന്നിവർ പ്രസംഗിച്ചു. താലൂക്കിലെ 165 കരയോഗങ്ങളിൽ നിന്നായി ആയിരത്തിലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]