പാലക്കാട് ∙ മുണ്ടൂർ മീനങ്ങാട് ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർ ചേർന്ന് കഴിഞ്ഞ 28നു സംഘടിപ്പിച്ച ഗണേശോത്സവം ചർച്ചയായി. തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷമായി ഇതേ രീതിയിൽ ഇവിടെ ഗണേശോത്സവം നടക്കുന്നുണ്ടെങ്കിലും ഇത്തവണയാണ് ചർച്ചയായത്.
ഗണപതിയുടെ വിഗ്രഹം പ്രതിഷ്ഠിക്കൽ, പൂജകൾ, തുടർന്ന് നിമജ്ജനം ചെയ്യൽ എന്നീ ആചാരങ്ങളും ഉണ്ടായിരുന്നു.
വെള്ളക്കൊടിയിൽ ഗണപതിയുടെ ചിത്രവും മീനങ്ങാട് ബ്രദേഴ്സ് എന്നും ആലേഖനം ചെയ്തിട്ടുണ്ട്. ഘോഷയാത്ര മുണ്ടൂർ ചുങ്കം വഴി വന്ന് പറളി പുഴയിൽ എത്തിച്ച് നിമജ്ജനം ചെയ്തു.
കഴിഞ്ഞവർഷം ചെഗവാര കൊടിയുടെ അകമ്പടിയോടെയായിരുന്നു നിമജ്ജന ഘോഷയാത്ര. ഇത്തവണ അതുണ്ടായില്ല.
പക്ഷേ, ചുവന്ന മുണ്ടും ഷാളും എല്ലാവരും ഉപയോഗിച്ചിട്ടുണ്ട്. ഗണപതിക്കും ചെമ്പട്ട് ധരിപ്പിച്ചിട്ടുണ്ട്.
മീനങ്ങാട് ഗണേശോത്സവ സമിതിയുടെ പരിപാടി പ്രദേശത്ത് വേറെയുണ്ട്.
ഇതിനു ബദലായാണു പാർട്ടി അനുഭാവികൾ ഗണേശോത്സവം നടത്തുന്നതെന്നു പറയുന്നു. അതേസമയം, പാർട്ടി നേതൃത്വംനൽകിയിട്ടില്ലെന്നും വിശ്വാസികൾ നടത്തിയ പരിപാടിയാണെന്നും സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ്.നാരായണൻകുട്ടി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]