കൂടിക്കാഴ്ച നാളെ
ഒറ്റപ്പാലം ∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെയും ലാബ് ടെക്നിഷ്യന്മാരുടെയും താൽക്കാലിക നിയമനത്തിന് നാളെ കൂടിക്കാഴ്ച നടത്തും. ഡോക്ടർ തസ്തികയിലേക്ക് 50 വയസ്സിൽ താഴെ പ്രായമുള്ള എംബിബിഎസ് ബിരുദധാരികൾക്കാണു നിയമനം. രാവിലെ 9.30നാണ് കൂടിക്കാഴ്ച.
ടിസിഎംസി റജിസ്ട്രേഷൻ നിർബന്ധം. 40 വയസ്സിൽ താഴെ പ്രായമുള്ള ബിഎസ്സി എംഎൽടി/ ഡിഎംഎൽടി യോഗ്യതയും പാരാമെഡിക്കൽ റജിസ്ട്രേഷനും ബ്ലഡ് ബാങ്കിൽ പ്രവൃത്തിപരിചയവുമുള്ളവർക്കാണു ലാബ് ടെക്നിഷ്യൻ നിയമനം. കൂടിക്കാഴ്ച 2ന്.
ഫോൺ: 0466-2344053.
വോളിബോൾ ടൂർണമെന്റ്
നെന്മാറ ∙ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി, അയിലൂർ യൂണിയൻ ലൈബ്രറി എന്നിവ നടത്തുന്ന ഇഷ ഗ്രാമോത്സവം വോളിബോൾ ടൂർണമെന്റ് ഇന്ന് അയിലൂർ എസ്എംഎച്ച്എസ് സ്കൂളിൽ നടക്കും. കെ.ബാബു എംഎൽഎ ഉദ്ഘാടനം ചെയ്യും.
നെന്മാറ ∙ ജില്ലാ സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് നാളെ അയിലൂർ എസ്എംഎച്ച്എസ് സ്കൂളിൽ ആരംഭിക്കും. 11 മുതൽ 13 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാനുള്ള ടീമിനെ തിരഞ്ഞെടുക്കും.
ടെന്നിക്കോയ് ചാംപ്യൻഷിപ്
വടക്കഞ്ചേരി ∙ സംസ്ഥാന സീനിയർ ടെന്നിക്കോയ് ചാംപ്യൻഷിപ് ഇന്നും നാളെയും വള്ളിയോട് ശ്രീനാരായണ സ്കൂളിൽ നടക്കും.
ഉദ്ഘാടനം ഇന്നു 3ന് പി.പി.സുമോദ് എംഎൽഎ നിർവഹിക്കും. പോണ്ടിച്ചേരിയിൽ നടക്കുന്ന മത്സരത്തിനുള്ള കേരള ടീമിനെയും തിരഞ്ഞെടുക്കുമെന്നു അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ആർ.അശോകൻ, സംഘാടക സമിതി ചെയർമാൻ വി.വി. വിജയൻ എന്നിവർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]